നിരവധി ആഡംബര കപ്പലുകളെ കുറിച്ച് കേട്ടവരാണ് നമ്മള്‍. ചിലതു കണ്ണീര്‍ ഓര്‍മയായി നില്‍ക്കുന്നു. അവയില്‍ ടൈറ്റാനിക് മറക്കാൻ ആവില്ല നമുക്ക്
മനുഷ്യൻ നിര്‍മ്മിച്ചതില്‍ ഏറ്റവും മനോഹരം എന്ന് അഹങ്കരിച്ചിരുന്ന ടൈറ്റാനിക്കിന്റെ യാത്ര അവസാനിച്ചത് കണ്ണീരിലാണ്. ഒടുവില്‍ "നിയയര്‍ ,മൈ ഗോഡ് ട്ടു ദീ" എന്ന സംഗീതം വയലിനില്‍ തീര്‍ത്തുകൊണ്ട് അവര്‍ യാത്ര പറഞ്ഞു. രക്ഷപ്പെട്ടവര്‍ അവസാനമായി കാതില്‍ കേട്ടത് ഈ യാത്ര പറച്ചില്‍ ആയിരുന്നു. തലമുറകള്‍ക്കു ഇപ്പുറവും ടൈറ്റാനിക് നമ്മെ കരയിക്കുന്നു. അതിന്റെ ശേഷിക്കുന്ന ഓര്‍മകള്‍ കാണാൻ യാത്രയായവരും കണ്ണീര്‍ ആണ് നല്‍കിയത്. ഏത് ആഡംബര കപ്പല്‍ യാത്രക്ക് ഒരുങ്ങിയാലും ഇതെല്ലാം നമ്മുടെ മനസ്സില്‍ തെളിയും. പ്രാര്‍ത്ഥനയോടെ യാത്ര അയക്കും. ഉറ്റവര്‍ മടങ്ങി വരുന്നതും കാത്തിരിക്കും.
ആഡംബരത്തിന്റെ പുതിയ മുഖം ആവാൻ ഐക്കണ്‍ ക്രൂയിസ് എത്തുകയാണ്. വണ്ടര്‍ ഓഫ് ദി സീസിനു ശേഷം ഐക്കണ്‍ ഓഫ് ദി സീസ്. ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ തന്റെ ആദ്യ യാത്രക്ക് അവൻ ഒരുങ്ങുകയാണ്. 2024 ജനുവരി 27 നാണ് ഐക്കണ്‍ ഓഫ് ദി സീസിൻറെ മിയാമിയില്‍ നിന്നുള്ള ആദ്യ യാത്ര ആരംഭിക്കുന്നത്. യാത്ര തുടങ്ങിയാല്‍ അവസാനിക്കുക ഒരു വര്‍ഷം കഴിഞ്ഞാണ്. കടലിന്റെ യാത്രയെ മനോഹരമാക്കാൻ ഐക്കണ്‍ ക്രൂയിസിന് സാധിക്കട്ടെ.
വിസ്മയങ്ങളുടെ മഹാ അത്ഭുതം ആണ് ഐക്കണ്‍ സൃഷ്ടിക്കുന്നത്. യാത്ര സൗകര്യങ്ങളും സുരക്ഷകളും പുതുമയുള്ളത്. കപ്പലിന്റെ അകത്തെ കാഴ്ചകളെകുറിച്ച് കരീബിയൻ ഇൻറര്‍നാഷണല്‍ പത്രക്കുറിപ്പില്‍ അവകാശപ്പെടുന്നത് ഇങ്ങനെയാണ്. 1,200 അടിയോളം നീളവും 2,50,800 ടണ്‍ ഭാരവുമുണ്ട്. ഒരേ സമയം 5610 മുതല്‍ 7600 വരെയാളുകള്‍ക്ക് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്യാം. 2,350 ക്രൂ അംഗങ്ങള്‍ ആണ് കപ്പലില്‍ ഉള്ളത്. അവധിക്കാല ആഘോഷങ്ങള്‍ മികവുറ്റതാക്കാൻ ഇതിലും നല്ല ഒരിടമില്ല.
റിസോര്‍ട്ട് ഗെറ്റ് എവേ മുതല്‍ ബീച്ച് എസ്കേപ്പ്, തീം പാര്‍ക്ക്, അമ്യൂസ്മെൻറ് പാര്‍ക്ക് എന്നിവ വരെ കപ്പലിലുണ്ടാകും. ഒപ്പം വിസ്മയിപ്പിക്കുന്ന 220-ഡിഗ്രി കാഴ്‌ചകള്‍ നല്‍കുന്ന മനോഹരമായ തറയും സീലിംഗ് വിൻഡോകളും. കൂടാതെ ആഡംബര ഭക്ഷണം കഴിക്കുന്നതിനുള്ള ലക്ഷ്വറി റെസ്റ്റോറൻറുകളുടെ നിരയും ബാറുകളും പബ്ബുകളും അടങ്ങുന്ന നാല്‍പതിലധികം കേന്ദ്രങ്ങളും കപ്പലിലുണ്ടെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. കുടുംബങ്ങള്‍ക്കായി ഒരു അക്വാ പാര്‍ക്ക്, ഒരു നീന്തല്‍ ബാര്‍, എക്സ്ക്ലൂസീവ് ഡൈനിംഗ് അനുഭവങ്ങള്‍, ആര്‍ക്കേഡുകള്‍, ലൈവ് മ്യൂസിക്, ഷോകള്‍ എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍. അവസാനഘട്ട മിനുക്ക് പണികള്‍ കൂടി തീരുന്നതോടെ കപ്പലിന്റെ ഡെക്കുകളുടെ എണ്ണം 20 ലേക്ക് ഉയരും, മാത്രമല്ല കാറ്റഗറി 6-ലെ എല്ലാ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് കോംപ്ലിമെന്ററി ആയിരിക്കും.
28 തരം വ്യത്യസ്ത മുറികളാണ് കപ്പലില്‍ ഉള്ളത്. 82 % മുറികളും മൂന്നോ നാലോ അതിഥികളെ ഉള്‍ക്കൊള്ളുന്നവയാണ്. 70 % മുറികള്‍ മറ്റ് യാത്രക്കാര്‍ക്കു ഉള്ളതാണ്. ബാല്‍ക്കണിയോട് കൂടെ സജ്ജികരിച്ചിട്ടുള്ളതാണ് ഈ മുറികള്‍.കരീബിയൻ കടല്‍ത്തീരത്തിന്റെ മനോഹര കാഴ്ചകള്‍ ആസ്വദിക്കാൻ യാത്രക്കാര്‍ക്ക് ഈ ബാല്‍ക്കണിയിലൂടെ സാധിക്കും.
വൈബ്രേഷൻ നിലകള്‍ എന്നിവയില്‍ പരിശോധനകള്‍ നടത്തി സുരക്ഷ ഉറപ്പാക്കി കഴിഞ്ഞു. ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന രണ്ടാമത്തെ കടല്‍ പരീക്ഷണത്തിന് കപ്പലിനെ സജ്ജമാക്കുന്നതിനാണ് ഈ വിദഗ്ധ പരിശോധനകള്‍ നടപ്പിലാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവിധ മേഖലകളില്‍ വിദഗ്ധരായ രണ്ടായിരത്തോളം മറ്റ് സ്പെഷ്യലിസ്റ്റുകളും കപ്പലില്‍ പരിശോധന നടത്തി.
സന്ദര്‍ശകര്‍ക്ക് മിയാമിയില്‍ നിന്ന് യാത്ര ആരംഭിക്കാനും,ബഹാമാസ്, മെക്സിക്കോ, ഹോണ്ടുറാസ് സെന്റ് മാര്‍ട്ടൻ, സെന്റ് തോമസ് എന്നിവയുള്‍പ്പെടെയുള്ള കോള്‍ തുറമുഖങ്ങളുള്ള കിഴക്കൻ അല്ലെങ്കില്‍ പടിഞ്ഞാറൻ കരീബിയൻ വഴി ഐക്കണില്‍ ഏഴ് രാത്രികള്‍ ചെലവഴിക്കാനും സാധിക്കുമെന്ന് യു.എസ്.എ ടുഡേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വണ്ടര്‍ ഓഫ് ദി സീസ് ആണ് ഇതിന് മുമ്ബ് റോയല്‍ കരീബിയൻ പുറത്തിറക്കിയ ആഡംബര കപ്പല്‍. 2022 മാര്‍ച്ച് നാലിനാണ് വണ്ടര്‍ ഓഫ് ദി സീസ് തന്റെ കന്നി യാത്ര നടത്തിയത്. രണ്ടു വര്‍ഷത്തിന് ശേഷം പിൻഗാമി അതിലും മനോഹരമായി കടന്നു വരുന്നു. റോയല്‍ കരീബിയൻറെ കീഴില്‍ 'ഉട്ടോപ്യ ഓഫ് ദി സീസ്' എന്ന പേരില്‍ 2024 ഓടെ മറ്റൊരു ക്രൂയിസ് ഷിപ്പ് കൂടി പുറത്തിറങ്ങാനുള്ള ഒരുക്കങ്ങളും നടക്കുന്നു.