പത്തനംതിട്ട: പത്തനംതിട്ട കുമ്ബഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് യാത്രികൻ എതിര്‍ദിശയില്‍ ബസ് വരുന്നതുകണ്ട് ബ്രേക്കിട്ടതാണ് അപകടത്തിനിടയാക്കിയത്.
റോഡില്‍ തെറിച്ചുവീണ യുവാവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.
കോന്നിയില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രക്കിടെയാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിനെയും ഇരുചക്രവാഹനത്തെയും കടന്ന് മുന്നോട്ട് പോകുന്നതിനിടെയാണ് അപകടം. എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ പെട്ടെന്ന് ബസ് നിര്‍ത്തിയതിനാല്‍ വലിയ അപകടമുണ്ടായില്ല.
യുവാവിന്റെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിന്റെ പിന്നില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.