കോഴിക്കോട്: ബസിനും ലോറിക്കുമിടയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രികരായ വിദ്യാര്‍ത്ഥിനികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇടുങ്ങിയ റോഡില്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യാൻ ശ്രമിക്കുമ്ബോള്‍ എതിരെ ലോറി വന്നതോടെയാണ് സ്കൂട്ടര്‍ വാഹനങ്ങള്‍ക്കിടയില്‍പ്പെട്ടത്. ലോറി തട്ടിയതോടെ വിദ്യാര്‍ത്ഥിനികള്‍ റോഡിലേയ്ക്ക് വീഴുന്നതിന്റെ സിസടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അരീക്കോട് നിന്ന് കോഴിക്കോട് പോകുന്ന റൂട്ടില്‍ താത്തൂര്‍പൊയിലില്‍ ഇന്നലെ രാവിലെ ഏഴേമുക്കാലോടെയാണ് അപകടമുണ്ടായത്. ബസില്‍ ഘടിപ്പിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാര്‍ത്ഥിനികള്‍ കോളേജിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. ഇരുവര്‍ക്കും പരിക്കൊന്നും പറ്റിയിട്ടില്ലെന്നാണ് വിവരം.