Click to learn more 👇

കാര്‍ തടഞ്ഞ് തോക്ക് ചൂണ്ടി സിനിമാ സ്റ്റൈല്‍ കൊള്ള; പ്രതികള്‍ക്കായി തെരച്ചില്‍, വീഡിയോ കാണാം


 കാര്‍ യാത്രക്കാരെ തടഞ്ഞ് നിര്‍ത്തി തോക്ക് ചൂണ്ടി രണ്ട് ലക്ഷം രൂപ കവര്‍ന്ന പ്രതികള്‍ക്കായി തെരച്ചില്‍.

ഒരു ഡെലിവറി എജന്റിന്റെ കെെയില്‍ നിന്നാണ് രണ്ട് ബെെക്കില്‍ എത്തിയ നാല് പേര്‍ പണം മോഷ്ടിച്ചത്. ഒമിയ എന്റര്‍പ്രെെസസിലെ ഡെലിവറി എജന്റും ജീവനക്കാരുമാണ് കാറില്‍ ഉണ്ടായിരുന്നു. ഇവര്‍ ഗുഡ്‌ഗാവിലേയ്ക്ക് പണം ഡെലിവറി ചെയ്യാൻ പോകുമ്ബോഴാണ് സംഭവം. എജന്റ് അടുത്തുള്ള തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

നോയിഡയെയും ന്യൂഡല്‍ഹിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒന്നര കിലോമീറ്റര്‍ നീളമുള്ള പ്രഗതി മൈതാന്‍ ടണലിലാണ് മോഷണം നടക്കുന്നത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഗുഡ്‌ഗാവിലേയ്ക്ക് പണം ഡെലിവറി ചെയ്യാൻ പോകുന്ന വഴി നാല് പേര്‍ രണ്ട് ബെെക്കിലെത്തി കാര്‍ തടയുകയും തോക്ക് ചൂണ്ടി പണം നിറഞ്ഞ ബാഗ് എടുത്തുകൊണ്ട് പോകുകയും ചെയ്തതായി എജന്റ് പറഞ്ഞു. പണം മോഷ്ടിച്ച പ്രതികള്‍‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റ‌ര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരെയും അവരുടെ ഏജൻസി ഉടമയെയും ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വെെറലായതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരണവുമായി രംഗത്തെത്തി. ലഫ്‌റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന രാജിവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാൻ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ അധികാരം തങ്ങള്‍ക്ക് കെെമാറണമെന്നും അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.