ചാമ്ബ്യന്‍ഷിപ്പില്‍ പാക്കിസ്ഥാന്‍ ഗോള്‍ കീപ്പര്‍ സാഖിബ് ഹനീഫിന്റെ പിഴവില്‍ നിന്ന് ഗോള്‍ കണ്ടെത്തി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി.
മത്സരം ആരംഭിച്ച് പത്താം മിനുറ്റിലായിരുന്നു അപ്രതീക്ഷിതമായി സാഖിബിന് പിഴച്ചത്.
പാക്കിസ്ഥാന്‍ പ്രതിരോധ താരം സാഖിബിന് ബാക്ക് പാസ് നല്‍കുകയായിരുന്നു. പാസ് സ്വീകരിച്ച് ക്ലിയര്‍ ചെയ്യാനുള്ള സാഖിബിന്റെ ശ്രമം പരാജയപ്പെട്ടു. പന്ത് വീണ്ടെടുത്ത ഛേത്രി അനായാസം ഗോള്‍ നേടുകയും ചെയ്തു.
വൈകാതെ തന്നെ ഛേത്രി ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പെനാലിറ്റിയില്‍ നിന്നായിരുന്നു ഇന്നവണ ഗോള്‍ വേണത്.
ഇതാദ്യമായല്ല ഇത്തരം വീഴ്ച സാഖിബിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് ജിബൗട്ടിക്കെതിരായ മത്സരത്തിലും പന്ത് കൈക്കലാക്കുന്നതില്‍ സാഖിബ് വീഴ്ച വരുത്തുകയും എതിരാളികള്‍ക്ക് ഗോള്‍ നേടാനുള്ള അവസരം ഒരുക്കുകയും ചെയ്തിരുന്നു.
Easy. 1-0.
Chhetri scoressssssssssssss!#INDvPAKonFanCode #SAFFChampionship2023 pic.twitter.com/U76DqLunaO