അട്ടപ്പാടിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്‍റെ പിന്‍ചക്രം ഊരിത്തെറിച്ചു.
മണ്ണാര്‍ക്കാടുനിന്ന് ആനക്കട്ടിയിലേക്കു പോകുന്ന കെഎസ്‌ആര്‍ടിസി ബസിന്‍റെ ചക്രമാണ് ഈരിത്തെറിച്ചത്.
ഈരിത്തെറിച്ച ബസ് സമീപത്തെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഇത്കൊണ്ടു തന്നെ വൻ ദുരന്തമാണ് ഒഴിവായത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല്‍പതിലധികം യാത്രക്കാര്‍ ഈസമയത്ത് ബസിലുണ്ടായിരുന്നു. അതേസമയം അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. എന്തുകൊണ്ട് ബസിന്റെ ടയര്‍ ഊരിത്തെറിക്കാനിടയായതെന്നത് വ്യക്തമല്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്.