കേദാര്‍നാഥ്: കുതിരയെ ബലമായി കഞ്ചാവ് ചുരുട്ട് വലിപ്പിക്കുന്ന യുവാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് സംഭവം ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു യുവാക്കള്‍ ചേര്‍ന്ന് ചുമട് എടുക്കുന്ന കുതിരയുടെ നാസിക ദ്വാരവും അടച്ചുപിടിച്ച് നിര്‍ബന്ധിതമായി വായിലുടെ കഞ്ചാവ് ചുരുട്ട് വലിപ്പിക്കുന്ന ദൃശ്യങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്.
ശ്വാസം വലിക്കാന്‍ കഷ്ടപെടുന്ന കുതിരയുടെ മൂക്കിലേക്കും തുടര്‍ന്ന് ഇവര്‍ ചുരുട്ട് വച്ചുകൊടുക്കുകയും അത് വലിക്കുകയുമായിരുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായ വീഡിയോ മൃഗങ്ങളില്‍ സവാരി ചെയ്യുന്ന തീര്‍ഥാടകരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുകയാണ്. കൂടാതെ, ഇത്തരം സ്ഥലങ്ങളിലെ മൃഗങ്ങള്‍ നേരിടുന്ന ക്രൂരതയുടെ വലിയ ചിത്രത്തിലേക്ക് വീഡിയോ വിരല്‍ ചൂണ്ടുന്നു. ഇത്തരം സ്ഥലങ്ങളിലെ മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന വിഷയം വിനോദസഞ്ചാരികളെയും ബാധിക്കുന്നുണ്ട് എന്നതും തള്ളികളയാന്‍ ആകില്ല.
ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിനും ഉത്തവിട്ടിട്ടുണ്ട്. വീഡിയോയിലെ വ്യക്തികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൂടാതെ, ഇത്തരം എല്ലാ സംഭവങ്ങളും പോലീസ് എമര്‍ജന്‍സി നമ്ബറിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് പോലീസ് വകുപ്പ് ആളുകളോട് അഭ്യര്‍ത്ഥിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കേസുകളില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി.
#Uttrakhand Some people are making a horse smoke weed forcefully at the trek of Kedarnath temple.@uttarakhandcops @DehradunPolice @RudraprayagPol @AshokKumar_IPS
should look into this matter and find the culprit behind thispic.twitter.com/yyX1BNMiLk