ദമ്ബതികളെ വീട്ടുപറമ്ബിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെണ്ണിപുറത്ത് അശോക് കുമാര്‍ (ഉണ്ണി 43), ഭാര്യ അനുരാജ് (33) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ ബന്ധുക്കളാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിരുവനന്തപുരം വിജിലൻസ് ഓഫീസിലെ ടൈപ്പിസ്റ്റായിരുന്നു അശോക് കുമാര്‍. പൊലീസ് ഇന്റലിജൻസ് വിംഗില്‍ ട്രെയിനിയാണ് അനുരാജ്. അനുരാജിന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇരുവരും ചേമഞ്ചേരിയിലെ വീട്ടിലായിരുന്നു താമസം.
മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പരേതനായ വെണ്ണിപുറത്ത് മാധവൻ നായരുടെയും ദേവി അമ്മയുടെയും മകനാണ് അശോക് കുമാര്‍. സൂസിയാണ് അനുവിന്റെ മാതാവ്.