Click to learn more 👇

മദ്യക്കുപ്പികളുമായി പോയ ട്രക്ക് മറിഞ്ഞു; പിന്നാലെ സ്ഥലം കെെയടക്കി നാട്ടുകാര്‍; വീഡിയോ കാണാം


 മദ്യവുമായി പോയ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ട്രക്കില്‍ നിന്ന് റോഡിലേയ്ക്ക് ബീയര്‍ കുപ്പികള്‍ വീണതോടെ നാട്ടുകാര്‍ വഴി കെെയടക്കി.

ഈ ബിയര്‍ കുപ്പികള്‍ ശേഖരിക്കുന്ന നാട്ടുകാരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ആന്ധ്രാപ്രദേശിലെ അനകപള്ളിയിലാണ് സംഭവം.

അപകടത്തില്‍ ട്രക്ക് ഡ്രെെവ‌റും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ ഇവരെ ഒന്നു സഹായിക്കുക പോലും ചെയ്യാതെയാണ് നാട്ടുകാര്‍ മദ്യക്കുപ്പികള്‍ തട്ടിയെടുത്തത്. 

വാഹനത്തില്‍ 200 ബോക്സ് ബീയര്‍ കുപ്പികളാണ് ഉണ്ടായിരുന്നത്. ട്രക്ക് റോഡില്‍ കിടക്കുന്നതിന്റെയും അതുവഴിവന്ന ജനങ്ങള്‍ ബീയര്‍ ശേഖരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ബീയര്‍ കുപ്പികള്‍ തട്ടിയെടുത്തവര്‍ക്ക് എതിരെ നടപടിയെടുത്തതായി വിവരം ലഭിച്ചിട്ടില്ല.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.