കാരണം മുന്‍പ് പ്രചരിച്ചിട്ടുള്ള നിരവധി വീഡിയോകളില്‍ കൂറ്റന്‍ തിമിംഗലങ്ങളും ഡോള്‍ഫിനുകളും മനുഷ്യ ബോട്ടുകള്‍ക്ക് സമീപം നീന്തുന്ന ഉള്‍ക്കടല്‍ കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു ബോട്ടിനെ നിശബ്ദമായി പിന്‍തുടര്‍ന്ന് കരിയ്ക്ക് സമീപത്തേക്ക് വരുന്ന ഒരു കൂറ്റന്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
@dronesharkapp എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നുമാണ് മനോഹരമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഓസ്ട്രേലിയയുടെ തീരമായ ബോണ്ടി ബീച്ചിനടുത്ത് ഒരു കയാക്കറിനെ പിന്തുടരുന്ന ഹമ്ബ്ബാക്ക് തിമിംഗലത്തിന്റെ വീഡിയോയായിരുന്നു അത്. 'ഇത് ബോണ്ടിയില്‍ സംഭവിച്ചതാണ്. ഹമ്ബ്ബാക്ക് തിമിംഗലം വളരെ കൗതുകത്തോടെയായിരുന്നു, താമരമയില്‍ (tamarama) നിന്ന് അത് ഈ കയാക്കറിനെ പിന്തുടര്‍ന്നു' എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
തീരത്തിന് വളരെ അടുത്തുകൂടിയാണ് കയാക്കര്‍ സംഞ്ചരിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. തിമിംഗലം പിന്തുടരുന്നുണ്ടെന്ന് മനസിലായ കയാക്കര്‍ തീരം ലക്ഷ്യമാക്കി നീങ്ങുമ്ബോള്‍ ഹമ്ബ്ബാക്കും ഒപ്പം നീന്തുന്നു. തീരത്തിട്ട വലിയ കരിങ്കല്ലുകള്‍ക്ക് സമീപത്ത് തിമിംഗലം എത്തുന്നത് വരെ വീഡിയോ ഇരുവരെയും പിന്തുടരുന്നു. കടല്‍ നല്ല വ്യക്തമായി കാണാവുന്നതിനാല്‍ ആകാശത്ത് നിന്നുള്ള ഗോപ്രോ വീഡിയോ കാഴ്ചയെ അതിശയിപ്പിക്കുന്നു. വീഡിയോയുടെ തുടക്കത്തില്‍ തിമിംഗലം കയാക്കറിനെ പിന്തുടരുമ്ബോള്‍ വീഡിയോയുടെ ഇടത് വശത്ത് കൂടി ഒരാള്‍ കടലിലേക്ക് നീന്തുന്നതും കാണാം. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ നിരവധി ആളുകളാണ് വീഡിയോ കണ്ടത്.