Click to learn more 👇

ഒടുവില്‍ അച്ചാദിന്‍ എത്തുന്നു: പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയ്ക്കാന്‍ തയ്യാറെടുത്ത് എണ്ണ കമ്ബനികള്‍, തീരുമാനം ഉടന്‍


 ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ എണ്ണക്കമ്ബനികള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

കമ്ബനികള്‍ അവര്‍ക്കുണ്ടായിരുന്ന നഷ്ടം നികത്തുകയും സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങുകയും ചെയ്തതോടെയാണ് വിലകുറയ്ക്കാനൊരുങ്ങുന്നത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അധികം വൈകാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവും എന്നാണ് അറിയുന്നത്. നേരത്തേ ക്രൂഡ് ഓയില്‍ വില കാര്യമായി കുറഞ്ഞപ്പോഴും നഷ്ടം നികത്താനെന്ന പേരിലാണ് എണ്ണക്കമ്ബനികള്‍ വിലകുറയ്ക്കാതിരുന്നത്.

ത്രൈമാസ പാദത്തില്‍ കമ്ബനികളുടെ പ്രകടനം മികച്ച നിലയിലാണ്. അതിനാല്‍തന്നെ ഉപഭോക്താക്കള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്. വില പിടിച്ചുനിറുത്താനായി എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്ക് ഉത്പാദനം വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അതൊന്നും എണ്ണ വിതരണത്തെ ബാധിക്കില്ലെന്നാണ് കേന്ദ്ര പെട്രോളിയും മന്ത്രാലയം വ്യക്തമാക്കുന്നത്. റഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനാലാണ് ഇത്. റഷ്യയില്‍ നിന്ന് വൻ വിലക്കുറവിലാണ് ഇന്ത്യ എണ്ണവാങ്ങുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വൻതോതില്‍ ഉയര്‍ന്നപ്പോഴും ഇവിടെ വിലകൂടാതിരുന്നതിന്റെ പ്രധാന കാരണവും ഇതായിരുന്നു.

ലോകത്തെ മുൻനിര എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ അടുത്തമാസം മുതല്‍ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിദിനം പത്ത് ലക്ഷം ബാരലാണ് കുറയ്ക്കുക. ഇത് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂട്ടിയേക്കും എന്ന് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.