ഫോട്ടോ പകര്‍ത്താൻ ശ്രമിച്ച യുവാവിനെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചു. വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിലാണ് സംഭവം.
തമിഴ്നാട് സ്വദേശിയായ യുവാവാണ് തലനാരിഴയ്ക്ക് ആനയുടെ ആക്രണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. റോഡില്‍ ഉണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് ആന പിന്തിരിഞ്ഞ് പോയത്. മൂന്ന് ദിവസം മുൻപാണ് സംഭവം നടന്നത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് വനംവകുപ്പ് 4000രൂപ പിഴയിടാക്കി.
ഈ പ്രദേശത്ത് വാഹനം നിര്‍ത്തരുതെന്നും പുറത്തിറങ്ങരുതെന്നും വനംവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇവിടെയാണ് തമിഴ്‌നാട് സ്വദേശികള്‍ വാഹനം നിര്‍ത്തിയത്. ഇതിലൊരാള്‍ ആനയുടെ ഫോട്ടോയെടുക്കാൻ വനത്തിനുള്ളില്‍ അതിക്രമിച്ച് കയറുകയായിരുന്നു.
യുവാവിനെ കണ്ട ആന ഇയാളെ ആക്രമിക്കാൻ പിറകെ ഓടി. എന്നാല്‍ വന്യജീവി സങ്കേതത്തിലെ സഫാരി ബസിലെ ജനങ്ങള്‍ ഇത് കണ്ട് നിലവിളിക്കുകയായിരുന്നു. തുടര്‍ന്നാണ് ആന പിന്തിരിഞ്ഞത്. യുവാവിന്റെ പിന്നാലെ ഓടുന്ന ആനയുടെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.
വനത്തില്‍ അതിക്രമിച്ച് കയറി ഫോട്ടോയെടുക്കാന്‍ ശ്രമം; പിന്നാലെ ഓടിച്ച് കാട്ടാന, വീഡിയോ കാണാം #Elephant #wayanad #viral2023 #viralvideo pic.twitter.com/HElYN2PMhB