കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം ഇഴഞ്ഞ് നീങ്ങുകയും തലപൊക്കുകയും ചെയ്തു എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല അല്ലേ?
എന്നാല്‍, തന്റെ കുഞ്ഞ് അങ്ങനെ ചെയ്തത് കണ്ട് ഞെട്ടിപ്പോയി എന്നാണ് ഇവിടെ ഒരു അമ്മ വെളിപ്പെടുത്തുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആളുകളെ അമ്ബരപ്പിക്കുകയും ചെയ്തു.
ജനിച്ച് വെറും മൂന്ന് ദിവസം ആയപ്പോള്‍ തന്നെ ഇഴയാന്‍ തുടങ്ങുകയും തല മുകളിലേക്ക് ഉയര്‍ത്തി ശരീരത്തെ താങ്ങിനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന മകള്‍ നൈല ഡെയ്സ് സബാരിയെ കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയി എന്നാണ് അമ്മ സാമന്ത മിച്ചല്‍ പറയുന്നത്.
താന്‍ ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ അവരെന്തായാലും ഇത് വിശ്വസിക്കാന്‍ പോകുന്നില്ല എന്ന് തോന്നിയതിനാല്‍ തന്നെ ഉടന്‍ തന്നെ സാമന്ത ഫോണ്‍ എടുത്ത് അത് റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. ഒരു മിനിറ്റോളം മകള്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്നു എന്നാണ് അവള്‍ പറയുന്നത്.
സോറി ലേശം തിരക്കുണ്ട്! ജനിച്ച് മൂന്നാം ദിവസം നീന്താന്‍ ശ്രമിക്കുന്ന കൊച്ചുമിടുക്കി വീഡിയോ കാണാം pic.twitter.com/vhdG3sWDpQ
യുഎസിലെ പെന്‍സില്‍വാനിയയിലെ വൈറ്റ് ഓക്ക് സ്വദേശിനിയാണ് സാമന്ത. "ഞാന്‍ ആദ്യമായി അവള്‍ ഇഴയുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഞാന്‍ ബേബി സിറ്ററായിരുന്നിട്ടുണ്ട്. കുട്ടികളുമായി 20 വര്‍ഷത്തിലേറെ പരിചയമുണ്ട്. എന്റെ ജീവിതത്തില്‍ അന്നേവരെ ഞാനിങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല. എല്ലാ കുഞ്ഞുങ്ങളെയും പോലെ തന്റെ മകളും ഇഴയലും നടക്കലും ഒക്കെ പയ്യെ മതിയായിരുന്നു" സാമന്ത പറയുന്നു.