Click to learn more 👇

വഴിയില്‍ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച്‌ തെളിവു സഹിതം വിവരം നല്‍കണം; 2500 രൂപ വരെ പാരിതോഷികം


 കൊച്ചി; പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച്‌ തെളിവ് സഹിതം വിവരം നല്‍കുന്നവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പാരിതോഷികം നല്‍കും.

മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴയുടെ 25ശതമാനമാണ് സമ്മാനമായി നല്‍കുക. പരമാവധി 2500 രൂപയാണ് പാരിതോഷികമായി നല്‍കുക. ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. 

മാലിന്യം നിക്ഷേപിക്കുന്നവരേക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങള്‍ ചിത്രം, വിഡിയോ സഹിതം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണം. നിയമലംഘനം നടത്തുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴയില്‍ നിന്നാവും വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുക. പിഴത്തുക ലഭിച്ച്‌ 30 ദിവസത്തില്‍ പാരിതോഷികം വ്യക്തിയുടെ അക്കൗണ്ടിലേക്ക് കൈമാറും. ഇതിനായി രജിസ്റ്ററും സൂക്ഷിക്കും. 

പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാൻ തദ്ദേശസ്ഥാപനങ്ങള്‍ വാട്സ്‌ആപ്പ് നമ്ബര്‍, ഇമെയില്‍ ഐഡി എന്നിവ പ്രസിദ്ധീകരിക്കണം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരും മറ്റും രഹസ്യമായി സൂക്ഷിക്കണം. നിയമലംഘനം സംബന്ധിച്ച്‌ വിവരങ്ങള്‍ ഒരു വ്യക്തി റിപ്പോര്‍ട്ട് ചെയ്താല്‍ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി 7 ദിവസത്തിനുള്ളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉത്തരവില്‍ പറയുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.