വിദ്യാർത്ഥികളും, യുവജനങ്ങളും ജോലിക്കും ഉന്നത പഠനത്തിനായും സംസ്ഥാനത്തുനിന്ന് കൂട്ടപ്പാലായനമാണ് നടത്തുന്നത്.
രാജ്യത്ത് തന്നെ വിദ്യാഭ്യാസമേഖലയ്ക്ക് അഭിമാനമായിരുന്ന കേരളം ഇന്ന് ഈ മേഖലയിൽ വലിയ തിരിച്ചടിയാണ് നേരിടുന്നത്. വിദ്യാർഥികളെ കിട്ടാത്തതിനാൽ നിരവധി കോളേജുകൾ കോഴ്സുകൾ നിർത്തുകയും നിരവധി കോളേജുകൾ പൂട്ടി പോവുകയും ചെയ്യുന്ന സാഹചര്യം ഉണ്ട്. എന്നാൽ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടാനോ പരിഹാരം കാണാനോ സർക്കാർ ശ്രമിക്കുന്നുമില്ല.
കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികളെ കുറിച്ചും, വിദ്യാർത്ഥികളുടെ പാലായനത്തെക്കുറിച്ചും, മാതാപിതാക്കളെയും വിദ്യാർത്ഥികളെയും യുവജനങ്ങളെയും ഇതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളെ കുറിച്ചും വിശദമായി സംസാരിക്കുകയാണ് കണ്ണൂർ ഡോൺ ബോസ്കോ കോളേജിലെ പ്രിൻസിപ്പൽ ആയ വൈദികൻ. വീഡിയോ ചുവടെ കാണാം.