Click to learn more 👇

ഏത് നമ്പറുകളാണ് നിങ്ങള്‍ കാണുന്നത്? ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചലഞ്ച്


 നസിനെയും തലച്ചോറിനേയും ഒരേ സമയം വെല്ലുവിളിക്കുന്ന ഒപ്റ്റിക്കല്‍ ഇലൂഷൻ ചിത്രങ്ങള്‍ക്ക് കുട്ടികളുടെ മുതല്‍ മുതിര്‍ന്നവരുടെ ഇടയില്‍ വരെ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ കബളിപ്പിക്കാനും വെല്ലുവിളിക്കാനും കഴിയുന്ന ഇവ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.

കാട്ടിലെ ഒരു ദൃശ്യമാണ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നത്. അവയില്‍ ഒരു മൃഗം ഒളിച്ചിരിക്കുന്നുണ്ട്. അവയെ കണ്ടുപിടിക്കുക എന്നതായിരുന്നു നിങ്ങള്‍ക്കുള്ള വെല്ലുവിളി. ആ മൃഗത്തെ നിങ്ങള്‍ കണ്ടെത്തിയിരുന്നോ? ഇല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചിത്രത്തില്‍ ഉള്ളത് എട്ടുകാലിയാണോ അതോ മറ്റ് ഏതെങ്കിലും ജീവിയാണോ എന്ന് കണ്ടുപിടിക്കാനുള്ള വെല്ലുവിളിയാണ് കഴിഞ്ഞ ദിവസം നല്‍കിയത്. എന്നാല്‍ അത് എട്ടുകാലി തന്നെയാണോ? യഥാര്‍ഥത്തില്‍ അത് എന്താണെന്ന് അറിയാൻ ഇവിടെ നോക്കുക.

ഇന്നത്തെ ചിത്രത്തില്‍ ചില അക്കങ്ങളാണ് ഉള്ളത്. അവ കണ്ടുപിടിക്കുക എന്നതാണ് നിങ്ങള്‍ക്കുള്ള വെല്ലുവിളി. കറുപ്പും വെളുപ്പും വരകള്‍ നിറഞ്ഞ ഒരു വൃത്തം, അതിനുള്ളില്‍ മറഞ്ഞിരിക്കുന്ന അക്കങ്ങള്‍ എന്നിവയാണ് ചിത്രത്തില്‍ ഉള്ളത്. ഒറ്റനോട്ടത്തില്‍ വൃത്തം നീങ്ങുന്നതായി തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അത് നിശ്ചലമാണ്.എന്നാല്‍ തുടങ്ങിയാലോ? താഴെ നല്‍കിയിക്കുന്ന ചിത്രത്തില്‍ സൂക്ഷിച്ചു നോക്കൂക.

ബെനോണ്‍വൈൻ എന്ന ഉപയോക്താവാണ് ഇത് ട്വിറ്ററില്‍ പങ്കുവെച്ചത്. "നിങ്ങള്‍ ഒരു നമ്ബര്‍ കാണുന്നുണ്ടോ? അങ്ങനെയാണെങ്കില്‍, ഏത് നമ്ബര്‍?" പോസ്റ്റിനൊപ്പം അവര്‍ കുറിച്ചു. ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന വ്യത്യസ്ത നമ്ബറുകള്‍ ആളുകള്‍ എങ്ങനെ കാണുന്നു എന്നതാണ് രസകരം

അക്കങ്ങള്‍ കണ്ടെത്താൻ നിങ്ങള്‍ക്ക് കഴിഞ്ഞോ? എന്താണ് നിങ്ങള്‍ കണ്ടെത്തിയ അക്കങ്ങള്‍? 528 എന്ന അക്കമാണ് കൂടുതല്‍ വ്യക്തമായി കാണാൻ കഴിയുന്നത്. എന്നാല്‍ കുറച്ചുകൂടെ സൂക്ഷിച്ചു നോക്കിയാല്‍ 3452839 എന്നത് കാണാൻ കഴിയും. ഇനി നോക്കൂ ഈ അക്കങ്ങള്‍ നിങ്ങള്‍ക്ക് കാണാൻ കഴിയുന്നുണ്ടോ?

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.