Click to learn more 👇

'ഇവിടെ ഞാനാണ് രാജാവ്'; വീട്ടില്‍ വന്ന പുലിയെ വിരട്ടിയോടിച്ച്‌ നായ-വീഡിയോ കാണാം


 മഹാരാഷ്ട്രയില്‍ പുലിയെ വിരട്ടിയോടിച്ച്‌ വളര്‍ത്തുനായ. രാത്രിയില്‍ വീട്ടിന്റെ മുന്‍വശത്തേയ്ക്ക് വന്ന പുലിയെ കണ്ട് വളര്‍ത്തുനായ നിര്‍ത്താതെ കുരയ്ക്കാന്‍ തുടങ്ങി. ഇതോടെ വിരണ്ടുപോയ പുലി പിന്‍വാങ്ങുകയായിരുന്നു.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലാണ് സംഭവം. പുലിയെ വളര്‍ത്തുനായ വിരട്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീടിന്റെ മുന്‍വശത്തെ വാതില്‍ ലക്ഷ്യമാക്കി പുലി വരുന്നതും പുലിയെ കണ്ട് വളര്‍ത്തുനായ നിര്‍ത്താതെ കുരയ്ക്കുന്നതും നായയുടെ കുര കേട്ട് ഭയന്ന് പുലി കുറ്റിക്കാട്ടിലേക്ക് മറയുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.