Click to learn more 👇

' നാട്ടു നാട്ടു' പാട്ടിനൊപ്പം ചുവടുവെച്ച്‌ യുക്രെയ്ന്‍ സൈന്യം; വൈറല്‍ ഡാൻസ് വീഡിയോ കാണാം


 ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ സിനിമാലോകത്തിനു തന്നെ അഭിമാനമായി മാറിയ ചിത്രമാണ് എസ്‌എസ് രാജമൗലി സംവിധാനം ചെയ്ത' ആര്‍ആര്‍ആര്‍' .

ചിത്രത്തിലെ നട്ടു നാട്ടു എന്ന ഗാനത്തിനാണ് മികച്ച ഒറിജിനല്‍ ഗാനത്തിനുളള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്. ഇന്ത്യക്കാര്‍ മാത്രമല്ല ലോകത്തിന്റെ പല കോണുകളിലുളള ആളുകളും ഈ എന്ന ഗാനം ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയിലും നാട്ടു നാട്ടു തരംഗമായി മാറി. രാംചരണിന്റെയും ജൂനിയര്‍ എന്‍ ടി ആറിന്റെയും നൃത്തച്ചുവടുകളാണ് ഗാനത്തിന് മാറ്റ് കൂട്ടിയത്.

ഇപ്പോഴിതാ നാട്ടു നാട്ടു എന്ന ഗാനത്തിന് ചുവടുവെക്കുന്ന യുക്രെയ്ന്‍ സൈന്യത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുക്രെയ്ന്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നിലായിരുന്നു സൈനികരുടെ മിന്നും പ്രകടനം.

പാട്ടിലെ വരികള്‍ക്ക് ശരിയായ രീതിയില്‍ ചുണ്ട് അനക്കി കൊണ്ട്

കൃത്യതയോടെയും ആവേശത്തോടെയുമാണ് സൈനികര്‍ നൃത്തം ചെയ്യുന്നത്. ഒലിവിയ മോറിസിന്റെ ജെന്നിയായി ഒരു സ്ത്രീ ചുവടുവെക്കുന്നതും നിരവധി പശ്ചാത്തല നര്‍ത്തകരെയും കാഴ്ചക്കാരരെയും വീഡിയോയില്‍ കാണാം. 'ഉക്രെയ്നിലെ സൈന്യം നാച്ചോ നാച്ചോയെ പാരഡി ചെയ്തപ്പോള്‍' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.