അമ്മയെയും മുത്തശിയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച യുവാവ് കടയ്ക്കാവൂര്‍ പൊലീസിന്റെ പിടിയില്‍.
മണമ്ബൂര്‍ വില്ലേജില്‍ വളവൂര്‍ക്കോണം കാട്ടില്‍ വീട്ടില്‍ ബേബിയെയും ഗോമതിയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച വിഷ്ണു (31)വിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
അമ്മയായ ബേബി, ഇയാളുടെ വിവാഹം നടത്തിക്കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. അമ്മയെ വെട്ടാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞ മുത്തശിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ അമ്മയും മുത്തശിയും ചികിത്സയിലാണ്. പ്രതി വീട്ടിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും വസ്ത്രങ്ങള്‍ കത്തിക്കുകയും ചെയ്‌തു.
വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടി എത്തിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു.
കടയ്ക്കാവൂര്‍ സബ് ഇൻസ്പെക്ടര്‍ ദീപു.എസ്.എസിന്റെ നേതൃത്വത്തില്‍ എ. എസ്. ഐമാരായ ശ്രീകുമാര്‍, ജയ പ്രസാദ്, ജയകുമാര്‍, രാജീവ്. , സി.പി.ഒ മാരായ സിയാദ്,അനില്‍കുമാര്‍,അഖില്‍,സുരാജ് എന്നിവരാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.