സ്കൂള്‍ കോമ്ബൗണ്ടില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. കാസര്‍കോട് അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്.
യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്ബതികളുടെ മകളാണ് മരിച്ച ആയിഷത്ത് മിൻഹ. അപകടത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു. രിഫാന എന്നാണ് പരിക്കേറ്റ കുട്ടിയുടെ പേര്.
വൈകുന്നേരം സ്കൂള്‍ വിട്ട സമയത്താണ് അപകടമുണ്ടായത്. കുട്ടികള്‍ സ്കൂള്‍ വിട്ട് പടവുകളിറങ്ങി വരുമ്ബോള്‍ കോമ്ബൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. ആയിഷത്ത് മിൻഹയും രിഫാനയും കൂട ചൂടി വരുന്നതിനിടയിലാണ് സംഭവം.
ആ സമയത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. പുറത്തുനിന്ന് കണ്ടാല്‍ കേടുപാടുകളൊന്നുമില്ലാത്ത മരമാണ് കടപുഴകി വീണത്. സംഭവത്തില്‍ രിഫാനക്ക് പരിക്കേറ്റിട്ടുണ്ട്. രിഫാനയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഈ കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
സമീപത്ത് ഇത്തരത്തിലുള്ള മരങ്ങളുണ്ടെന്നും അതെല്ലാം മുറിച്ചുമാറ്റണമെന്നുും പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്ത് നാട്ടുകാരും അധ്യാപകരും എത്തിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.