ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ക്രൂരമായി കൊലപ്പെടുത്തി. 24കാരനായ ഗുര്‍വിന്ദര്‍ നാഥാണ് കൊല്ലപ്പെട്ടത്.
ജൂലൈ 9ന് പുലര്‍ച്ചെ 2.10നായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
പഠനത്തിനൊപ്പം ഫുഡ് ഡെലിവറി പാര്‍ടനറായി ജോലി ചെയ്യുകയായിരുന്നു യുവാവ്. പുലര്‍ച്ചെ പിസ ഡെലിവറി ചെയ്യാനായി പ്രദേശത്തെത്തിയ ഗുര്‍വിന്ദര്‍ നാഥിന്റെ വാഹനം പ്രതികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നായിരുന്നു കൊലപാതകം.
ഡെലിവറിയുമായി വരുന്നയാളെ ആക്രമിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫുഡ് ഓര്‍ഡര്‍ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. നാഥിനെ ക്രൂരമായി ആക്രമിച്ച ശേഷം, പ്രതികള്‍ ബൈക്കുമായി കടന്നുകളഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ ചിലര്‍ ഹെല്‍പ്പ് ലൈനില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ച് ജൂലൈ 14ന് നാഥ് മരിച്ചു.- പൊലീസ് വ്യക്തമാക്കി. ജൂലൈ 27ന് യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും.
A candle light vigil was held yesterday at
— CarraDeShaukeen (@CarraDeShaukeen) July 23, 2023
Paramount Fine Foods Centre in the memory of beloved Gurvinder Nath🕊️💐
We sincerely request everyone to join us on Wednesday, 26th of July from 5pm to 7pm at Brampton Crematorium Centre for the viewing of the deceased.
The body will… pic.twitter.com/vEbmuVBtRR