കൊച്ചി: കൊച്ചിയിലെ റെസ്റ്റോറന്റില്‍ യുവാക്കളുടെ പരസ്യ മദ്യപാനം. സംഭവം ചോദ്യം ചെയ്ത ഹോട്ടല്‍ ജീവനക്കാരെ യുവാക്കള്‍ മര്‍ദ്ദിച്ചെന്നും പരാതി.
ഇടപ്പള്ളി മരോട്ടിചോടിലുള്ള താല്‍ റസ്റ്റോറന്റില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കഴിക്കാൻ ഹോട്ടലില്‍ എത്തിയ ഒരു സംഘം യുവാക്കള്‍ ഹോട്ടലിനുള്ളില്‍ ഇരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്നു.
ഹോട്ടല്‍ ജീവനക്കാരൻ ചോദ്യം ചെയ്തതോടെ ഇവര്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു.
ഇടപ്പള്ളി പോലീസ് സ്ഥലത്ത് എത്തി മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍, പിന്നീട് മറ്റൊരു സംഘം കൂടിയെത്തി ഹോട്ടല്‍ ജിവക്കാരുമായി വീണ്ടും പ്രശ്നമുണ്ടാക്കി ഭക്ഷണത്തില്‍ മണ്ണ് വാരിയിടുകയുമായിരുന്നു.
സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൂടുതല്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് ഇടപ്പള്ളി പോലീസ് അറിയിച്ചു.