ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഏറ്റവും അനുയോജ്യമായ സമയം എപ്പോഴാണ് എന്ന് പലരും ചിന്തിച്ചിരിക്കാം. ഓരോരുത്തര്‍ക്കും അവരവരുടെ മുന്‍ഗണനകളുണ്ട്, തങ്ങളുടെ ജോലിത്തിരക്കും ദൈനംദിന കാര്യങ്ങളുമെല്ലാം പരിഗണിച്ചായിരിക്കും ദമ്ബതികള്‍ ലൈംഗിക ബന്ധത്തിനുള്ള സമയം തെരഞ്ഞെടുക്കുക.
സെക്സ് തെറാപ്പിസ്റ്റ് ടാമി നെല്‍സന്റെ അഭിപ്രായത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ഏറ്റവും നല്ല സമയം ഓരോ വ്യക്തിക്കും ദമ്ബതികള്‍ക്കും വ്യത്യസ്തമായിരിക്കും. എന്നാല്‍ ദിവസത്തിലെ ഓരോ സമയവും അതിന്റേതായ നേട്ടങ്ങളുമുണ്ട്.
പ്രഭാത സെക്സിന്റെ ഗുണങ്ങള്‍
രാവിലെ നേരിയ വ്യായാമവും നല്ല ഹോര്‍മോണുകളുടെ കുത്തൊഴുക്കും പ്രഭാത സെക്‌സിന്റെ ഗുണങ്ങളാണ്. എന്നാല്‍ രാവിലെ പലരും തിരക്കിലാകുമെന്നതിനാല്‍ ഇതിനായി സമയം മാറ്റിവെക്കാറില്ല.
രാവിലെ ഒരു പുരുഷന്റെ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് സ്വാഭാവികമായും ഉയര്‍ന്നതാണെന്ന് ടാമി ചൂണ്ടിക്കാട്ടി. അതിനാലാണ് പുരുഷന്മാര്‍ക്ക് രാവിലെ ഉദ്ധാരണം ഉണ്ടാകുന്നത്. നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ക്ക്, നല്ലൊരു ദിവസം ആരംഭിക്കാനുള്ള മികച്ച മാര്‍ഗമാണ് സെക്‌സ്. ശരീരം വളരെ ശാന്തമായതിനാല്‍ പ്രഭാത സെക്സ് കൂടുതല്‍ ആസ്വാദ്യകരമാകുമെന്ന് സെക്സ് പരിശീലക ജിജി എംഗലും പറയുന്നു.
എംഗലിന്റെ അഭിപ്രായത്തില്‍ പ്രഭാത ലൈംഗികതയ്ക്ക് ചില ദോഷങ്ങളുമുണ്ട്. രാവിലെ ശരീരം ഉണരുമ്ബോള്‍, നിങ്ങളുടെ സിനാപ്സുകള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ശരീരം അപ്പോഴും വിശ്രമ മോഡില്‍ ആയിരിക്കുമെന്നും എംഗല്‍ വ്യക്തമാക്കി.
അതേസമയം, രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദിവസത്തിലെ മറ്റ് സമയങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷകരമാണ്. കാരണം നിങ്ങളുടെ ശരീരം വിശ്രമിച്ചശേഷം ആയതിനാല്‍ സമ്മര്‍ദ്ദം ബാധിക്കാതിരിക്കുകയും ചെയ്യുന്നു. പ്രഭാതത്തിലെ സെക്സ് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനുള്ള ലഘുവായ വ്യായാമമായും കണക്കാക്കാം.
ഉച്ചതിരിഞ്ഞുള്ള സെക്‌സിന്റെ പ്രയോജനങ്ങള്‍
അതിരാവിലെ സമയമില്ലാത്തവര്‍ക്ക് ഉച്ചതിരിഞ്ഞുള്ള സെക്‌സ് തെരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍, അവധി ദിവസങ്ങളിലല്ലാതെ ഇതിന് പലര്‍ക്കും സമയം കണ്ടെത്താനാകില്ല.
രാത്രിയില്‍ ഉറങ്ങാന്‍ നേരം പലരിലും സെക്സിന് ആവശ്യമായ ഊര്‍ജം ഉണ്ടായിരിക്കില്ല. കുറച്ച് ആളുകള്‍ മാത്രമേ രാത്രിയില്‍ സെക്സ് ആസ്വദിക്കുന്നുള്ളൂവെന്നാണ് ടാമി പറയുന്നത്. തിരക്കുള്ള ദിവസത്തിന്റെ അവസാനത്തില്‍ ലൈംഗികത എപ്പോഴും അനുയോജ്യമല്ല. അതിനാല്‍ രാവിലെയോ വൈകുന്നേരമോ ലൈംഗികതയേക്കാള്‍ ഉച്ചതിരിഞ്ഞ് ഒരു നല്ല ഓപ്ഷനാണ്. നേരത്തെ എഴുന്നേല്‍ക്കാത്തവര്‍ക്കും രാത്രിയില്‍ വളരെ ക്ഷീണിതരായവര്‍ക്കും ഉച്ചകഴിഞ്ഞുള്ള സെക്സ് നിര്‍ദ്ദേശിക്കുന്നു.
രാത്രി സെക്സിന്റെ ഗുണങ്ങള്‍
രാത്രി സെക്‌സിന്റെ ഗുണമായി പലരും കരുതുന്നത് നല്ല ഉറക്കമാണ്. ഓര്‍ഗാസം നല്ല ഉറക്കത്തിനുള്ള ടിക്കറ്റാണാണെന്ന് എംഗല്‍ പറയുന്നു. ലൈംഗിക സെഷനും രതിമൂര്‍ച്ഛയ്ക്കും ശേഷം, മസ്തിഷ്‌കം സെറോടോണിന്‍, ഓക്‌സിടോസിന്‍ തുടങ്ങിയ നല്ല ഹോര്‍മോണുകളുടെ ഒരു കോക്ടെയ്ല്‍ പുറത്തുവിടുന്നു. ഓക്‌സിടോസിന്‍ പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹവും ബന്ധവും സുഗമമാക്കുന്നു. ഉറങ്ങുന്നതിനുമുമ്ബ് ഈ ഹോര്‍മോണ്‍ പുറത്തുവിടുന്നത് നിങ്ങളുടെ പങ്കാളിയെക്കുറിച്ച് പോസിറ്റീവ് വികാരങ്ങള്‍ ഉണ്ടാക്കും. അത് നല്ലൊരു ഉറക്കവും നല്‍കും.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഏറ്റവും നല്ല സമയം, ഇരുവരും ഒരുമിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന സമയമാണ്. പല ഘടകങ്ങളേയും ആശ്രയിച്ച് ഇത് വ്യത്യസ്തമായിരിക്കും. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഏറ്റവും അനുയോജ്യമായ സമയമേതാണെന്ന് കണ്ടെത്തണം.