ലോകത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധമാണ് അമ്മ-മകള്‍ ബന്ധം. ലോകത്തിലെ എല്ലാ ബന്ധങ്ങളേക്കാളും, അമ്മയുമായുള്ള ബന്ധം വലുതാണെന്ന് പറയപ്പെടുന്നു.
കുട്ടികള്‍ എത്ര വലിയവരായാലും അമ്മയുടെ കണ്ണില്‍ അവര്‍ ചെറുതായിത്തന്നെ തുടരും. എല്ലാ മാതാപിതാക്കളും തങ്ങളുടെ പെണ്‍മക്കള്‍ക്ക് പ്രത്യേക കരുതലും സുരക്ഷിതത്വവും നല്‍കുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അസാധാരണമല്ലാത്ത ഇന്നത്തെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്ബോള്‍, മകളുടെ സുരക്ഷയുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു.
തങ്ങളുടെ മകള്‍ക്ക് സന്തോഷവും സുരക്ഷിതവുമായ ജീവിതം ലഭിക്കണമെന്ന് ഓരോ അമ്മയും ആഗ്രഹിക്കുന്നു. സ്വന്തം സുരക്ഷയും സന്തോഷവും ഉറപ്പാക്കേണ്ടത് പെണ്‍കുട്ടിയുടെ ഉത്തരവാദിത്തമാണ്. ഓരോ മകളും അമ്മയെ അറിയിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ. കാരണം ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത് പെണ്‍കുട്ടികളെ കുഴപ്പത്തിലാക്കും.
ലൈംഗികാതിക്രമം
ലൈംഗികാതിക്രമത്തിന് ഇരയായാല്‍ പെണ്‍കുട്ടി എപ്പോഴും അമ്മയെ അറിയിക്കണം. ആരെങ്കിലും നിങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്താല്‍ അവര്‍ അത് രഹസ്യമായി സൂക്ഷിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുകയും മൂന്നാമതൊരാളെ അറിയിക്കുന്നതില്‍ നിന്ന് തടയാന്‍ ബ്ലാക്ക്മെയിലിംഗോ ഭീഷണിയോ അവലംബിച്ചെന്നും വരാം. പെണ്‍കുട്ടി ഇത്തരം കാര്യം രഹസ്യമാക്കി വയ്ക്കുകയാണെങ്കില്‍, ആ വ്യക്തി സാഹചര്യം മുതലെടുക്കുകയേ ഉള്ളൂ. ഇത്തരം ഘട്ടത്തില്‍ പെണ്‍കുട്ടി ആദ്യം ചെയ്യേണ്ടത് ഇക്കാര്യം അമ്മയെ അറിയിക്കുക എന്നതാണ്.
ഗാര്‍ഹിക പീഡനം
എല്ലാവരും ഒരു നല്ല ദാമ്ബത്യജീവിതം ആഗ്രഹിക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എല്ലാവര്‍ക്കും ആ അനുഗ്രഹം ലഭിക്കണമെന്നില്ല. ചില ഘട്ടങ്ങളില്‍ പെണ്‍കുട്ടി, തന്റെ ജീവിതപങ്കാളി തനിക്ക് അനുയോജ്യനല്ലെന്ന് തിരിച്ചറിഞ്ഞേക്കാം അല്ലെങ്കില്‍ അവള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായേക്കാം. അവളുടെ ജീവിതത്തെ ഓര്‍ത്ത് വിഷമിക്കുന്നതിനു പകരം ഇത്തരം കാര്യം ആദ്യം അമ്മയെ അറിയിക്കണം. ഗാര്‍ഹിക പീഡനക്കേസാണെങ്കില്‍ അവര്‍ക്ക് ഒരുമിച്ച് നിയമത്തെ സമീപിക്കാം അല്ലെങ്കില്‍ ദാമ്ബത്യ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാം.
സുഹൃത്തുക്കളെക്കുറിച്ച്
രാജ്യത്തുടനീളം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ഭയാനകമായ തോതില്‍ വര്‍ധിക്കുകയാണ്. ഒരു പെണ്‍കുട്ടി അവളുടെ സുഹൃത്തുക്കളുമായോ കാമുകനോടോ പുറത്തിറങ്ങുമ്ബോഴെല്ലാം, അവള്‍ എവിടെയാണെന്ന് അമ്മയെ അറിയിക്കേണ്ടതാണ്. ഒരു പെണ്‍കുട്ടി എത്ര നന്നായി തയ്യാറെടുത്താലും സംരക്ഷിച്ചാലും, പ്രതികൂല സാഹചര്യങ്ങളില്‍ അവളുടെ അമ്മയെപ്പോലെ ആരും അവളെ പരിപാലിക്കില്ല.
വിവാഹിതയാകാതെ ഗര്‍ഭിണിയായാല്‍
മനഃപൂര്‍വമോ അല്ലാതെയോ വിവാഹബന്ധത്തില്‍ നിന്നല്ലാതെ ഗര്‍ഭിണിയാകുന്നത് ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു ഘട്ടമാണ്. അവള്‍ പ്രായപൂര്‍ത്തിയായവളാണെങ്കില്‍ അവള്‍ക്ക് തീര്‍ച്ചയായും കുഞ്ഞിന്റെയും തന്റെയും ഭാവിയെക്കുറിച്ച് ചിന്തയുണ്ടാകും. പക്ഷേ നിര്‍ഭാഗ്യവശാല്‍, പല പെണ്‍കുട്ടികളും മറ്റുവിധത്തില്‍ തീരുമാനിക്കുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്യുന്നു.
ഇത് അധാര്‍മ്മികമാണെന്ന് മാത്രമല്ല, ജീവന് തന്നെ ഭീഷണിയായും മാറുന്ന പ്രവൃത്തിയാണ്. എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, അത്തരം സാഹചര്യങ്ങളെക്കുറിച്ച് ഒരു പെണ്‍കുട്ടി എപ്പോഴും ഇത്തരം കാര്യങ്ങള്‍ അമ്മയെ അറിയിക്കണം.
ബ്ലാക്ക് മെയില്‍
ബ്ലാക്ക്മെയിലിംഗ് ഇരകള്‍ക്ക് ബ്ലാക്ക്മെയിലിംഗിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ല. ഇക്കാലത്ത് എല്ലാവരും ഒരു ഡിജിറ്റല്‍ ലോകത്താണ് ജീവിക്കുന്നത്. തെറ്റായ ഉദ്ദേശ്യമുള്ള ആളുകള്‍, ഒരാളുടെ വ്യക്തിഗത വിവരങ്ങളോ ചിത്രങ്ങളോ കൈവശം വച്ച് അത് പല രീതിയില്‍ ദുരുപയോഗം ചെയ്ത് നിങ്ങളെ ഭീഷണിപ്പെടുത്തിയേക്കാം. ഒരു പെണ്‍കുട്ടി ഇത്തരം ബ്ലാക്ക്മെയിലിംഗിന് ഇരയായാല്‍ ഉടന്‍ തന്നെ അമ്മയെ അറിയിക്കണം.
പ്രണയം
മിക്കവാറും എല്ലാ കാര്യങ്ങളും പെണ്‍കുട്ടികള്‍ അമ്മമാരുമായി ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ പ്രണയത്തിന്റെ കാര്യം വരുമ്ബോള്‍ പലരും അതിനെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുന്നു. നിങ്ങളുടെ അമ്മയെ നിങ്ങളുടെ സുഹൃത്തായി കണക്കാക്കുക. അവര്‍ നിങ്ങളെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കുകയും നിങ്ങളെ മികച്ച രീതിയില്‍ ഉപദേശിക്കുകയും ചെയ്യും.
ജീവിതത്തില്‍ എന്തും നേരിടാന്‍, അമ്മയുമായുള്ള ഒരു സംഭാഷണം നമ്മെ സഹായിക്കും. നമ്മളെക്കാള്‍ നന്നായി നമ്മളെ അറിയുന്നയാണാണ് സ്വന്തം അമ്മ. അമ്മയെക്കാള്‍ നന്നായി ആര്‍ക്കും നമ്മളെ മനസ്സിലാക്കാന്‍ കഴിയില്ല. നിങ്ങളുടെ പ്രണയകാര്യങ്ങളും അമ്മയോട് തുറന്നുപറയുക.
വിവാഹത്തെക്കുറിച്ചുള്ള ചിന്തകള്‍
നിങ്ങള്‍ നേരത്തെ വിവാഹം കഴിക്കണോ വൈകിയോ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നോ, അതെല്ലാം നിങ്ങളുടെ ഇഷ്ടമാണ്. നിങ്ങളുടെ അമ്മയോട് ഇത്തരം കാര്യങ്ങള്‍ ധരിപ്പിക്കുക. ഭാവിയിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍, വിവാഹ വിഷയത്തെക്കുറിച്ച് നിങ്ങളുടെ മനസ്സിലുള്ളത് ചര്‍ച്ച ചെയ്യുകയും വേണം.
ഭാവി ജീവിതത്തെക്കുറിച്ച്
വിദ്യാഭ്യാസമോ ജോലിയോ പ്രണയമോ മറ്റെന്തെങ്കിലുമോ ആകട്ടെ, നിങ്ങളുടെ കാഴ്ചപ്പാടുകള്‍ ചിലപ്പോള്‍ നിങ്ങളുടെ അമ്മയുടെ കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായിരിക്കും. നിങ്ങള്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങളുടെ അമ്മയുമായി എപ്പോഴും ചര്‍ച്ച ചെയ്യുന്നത് നല്ലതാണ്. പ്രധാനപ്പെട്ട ജീവിത തീരുമാനങ്ങളില്‍ നിങ്ങളുടെ അമ്മയുടെ ഉപദേശം തേടുക.