ഭാര്യയെ ക്രൂരമായി മര്‍ദിച്ചതിന് ശേഷം നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് യുവതിയെ ഭര്‍ത്താവ് മര്‍ദിച്ചത്. തിങ്കളാഴ്ച പരാതി നല്‍കിയതിനെത്തുടര്‍ന്ന് 45 കാരനായ മഹേന്ദ്ര മാളവ്യയെന്നയാളെ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിക്കുകയും നിസാരമായ തര്‍ക്കത്തിനിടെ തന്നെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതി. യുവതിയെ ഇയാള്‍ ഉപദ്രവിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
നിസാര കാര്യങ്ങളുടെ പേരില്‍ ഭര്‍ത്താവ് തന്നെ എപ്പോഴും ആക്രമിക്കാറുണ്ടായിരുന്നെന്നു ഒരുതവണ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചെന്നും യുവതി പറയുന്നു.
ആത്മാഭിമാനം ഭയന്നാണ് പലപ്പോഴും പൊലീസില്‍ പരാതി നല്‍കാതിരുന്നത്. ഭര്‍ത്താവിനെ 'നീ' എന്ന് വിളിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം മര്‍ദിച്ചത്. ക്ഷമാപണം നടത്തിയിട്ടും മര്‍ദനം തുടര്‍ന്നു.തുടര്‍ന്നാണ് മൂത്രം കുടിക്കാൻ നിര്‍ബന്ധിപ്പിച്ചു. പ്രാണ ഭയത്താല്‍ മതില്‍ചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. തന്നെ കൊല്ലാൻ കത്തിയുമായി ഭര്‍ത്താവ് പിന്തുടര്‍ന്നതായും പരാതിയിലുണ്ട്.
യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് മഹേന്ദ്ര മാളവ്യയെ അറസ്റ്റ് ചെയ്‌തെന്ന് മഹിളാ പോലീസ് ഓഫീസര്‍ പൂജ രജ്പുത് പറഞ്ഞു.