Click to learn more 👇

വിദേശികള്‍ക്ക് വിസ ഇളവ് ; യുകെയില്‍ നിരവധി തൊഴില്‍ അവസരങ്ങൾ


 ലണ്ടന്‍ : ബ്രിട്ടനില്‍ തൊഴില്‍ തേടുന്നവര്‍ക്ക് നിര്‍മ്മാണ മേഖലയില്‍ അവസരങ്ങള്‍. നിര്‍മ്മാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഗണിച്ചാണ് ബ്രിട്ടന്‍ വിദേശ വിദഗ്ധ തൊഴിലാളികളെ തേടുന്നത്.

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച അവസരമാണിത്. നിര്‍മ്മാണ മേഖലയില്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി വിസാ നിയമങ്ങളിലും യുകെ ഇളവ് വരുത്തുന്നു.

ബ്രിക് ലെയര്‍മാര്‍, മാസണ്‍സ്, റൂഫര്‍മാര്‍, കാര്‍പെന്റര്‍, സ്ലേറ്റേഴ്സ് എന്നിവ ഉള്‍പ്പെടെയുള്ള വിവിധ തൊഴിലുകള്‍ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിലെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകള്‍ പ്രകാരമാണ് നിര്‍മ്മാണ മേഖലയിലെ തസ്തികകള്‍ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ മാര്‍ച്ച് മുതല്‍ തുടങ്ങിയിരുന്നു. ഇതോടെ വിദേശികള്‍ക്ക് ബ്രിട്ടനിലെ നിര്‍മ്മാണ മേഖലയിലേക്ക് വിസ ഇളവുകളുടെ സഹായത്തോടെ എത്താനാകും.

വിദേശത്ത് നിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ കെട്ടിട നിര്‍മ്മാണ കമ്പനികള്‍ക്ക് അനുമതി നല്‍കി കൊണ്ടാണ് ഹോം ഓഫീസ് ഈ ജോലിക്കാര്‍ക്ക് നിയമങ്ങളില്‍ ഇളവ് അനുവദിച്ചത്. പ്രധാന ദേശീയ അടിസ്ഥാന സൗകര്യങ്ങളുടെ വിതരണത്തെ സഹായിക്കുകയും അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് ഹോം ഓഫീസ് പറഞ്ഞു. നിലവില്‍ മറ്റ് വിദേശ ജോലിക്കാര്‍ക്ക് ബ്രിട്ടനിലേക്ക് വരാനായി സാധാരണ നല്‍കേണ്ട ചെലവുകള്‍ വേണ്ടി വരില്ല. ബ്രിട്ടനിലെ സ്‌പോണ്‍സറുടെ ജോബ് ഓഫര്‍ ലഭിച്ചാല്‍ ചെലവ് കുറഞ്ഞ വിസയാകും ലഭ്യമാകുക. വിസ ആപ്ലിക്കേഷന്‍ ഫീസില്‍ ഇളവ് ലഭിക്കുകയും ചെയ്യും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.