Click to learn more 👇

“അമ്പലനടയിൽ കെട്ടി തൂക്കും, പച്ചക്കിട്ടു കത്തിക്കും”: മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ പരിപാടിയിൽ വർഗീയ വിദ്വേഷം പ്രസരിപ്പിക്കുന്ന മുദ്രാവാക്യം വിളി; പ്രവർത്തകനെ പുറത്താക്കി: വിവാദ വീഡിയോ ദൃശ്യങ്ങൾ കാണാം.


 കാസര്‍കോഡ്: കാസര്‍കോഡ് കാഞ്ഞങ്ങാട് യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച ലീഗ് പ്രവര്‍ത്തകൻ അബ്ദുല്‍ സലാമിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് അറിയിച്ചു.

ഇന്നലെ വൈകുന്നേരമാണ് കാഞ്ഞങ്ങാട് മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലി നടന്നത്. ഈ റാലിക്കിടെയായിരുന്നു പ്രവര്‍ത്തകൻ വിദ്വേഷ മുദ്രാവാക്യം ഉയര്‍ത്തിയത്. ഇതിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് അബ്ദുള്‍ സലാമിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ലീഗിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായും അച്ചടിച്ച്‌ നല്‍കിയതില്‍ നിന്ന് വിഭിന്നമായും വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റായിട്ടാണ് പാര്‍ട്ടി കണക്കാക്കുന്നത്.

 ഈ സാഹചര്യത്തില്‍ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ അബ്ദുല്‍ സലാമിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നുവെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു. നടപടി വിശദമാക്കുന്ന കുറിപ്പ് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

Post by @malayali.speaks
View on Threads

അതേസമയം, കാഞ്ഞങ്ങാട്ടെ പ്രകോപനപരമായ മുദ്രാവാക്യം വിളിയില്‍ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തല്‍ (153 A ), അന്യായമായ സംഘംചേരല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്തിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസാണ് കേസെടുത്തത്. കണ്ടാല്‍ അറിയാവുന്ന 300 ഓളം പേര്‍ക്കെതിരെയാണ് കേസ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.