സംശയ രോഗം കുടുംബ വഴക്കിലെത്തിയതോടെ പൊന്നാനിയില്‍ ഭാര്യയെ അരുംകൊല ചെയ്ത് ഭര്‍ത്താവ്. ജെ എം റോഡ് വാലിപ്പറമ്ബില്‍ താമസിക്കുന്ന ആലിങ്ങല്‍ സുലൈഖ ( 36 ) യാണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് കോയ ഒളിവിലാണ്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുടുംബ വഴക്കാണ് അരും കൊലയിലെത്തിച്ചത്.
കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭര്‍ത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയ നെഞ്ചില്‍ കുത്തുകയും തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്ബുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. സംഭവം കണ്ട കുട്ടികള്‍ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. ഉടൻ ഓടിക്കൂടിയ നാട്ടുകാര്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട ഭര്‍ത്താവ് കോയക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.