കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു. വര്‍ക്കല കളത്തറ സ്വദേശിനി 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്.
വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ ഭര്‍ത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വസ്തുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. പ്രതികള്‍ക്ക് വേണ്ടി ഉള്ള അന്വേഷണം പോലീസ് തുടങ്ങി.