Click to learn more 👇

സിംഹത്തോടൊപ്പം ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന യുവതി, ഭയപ്പെടുത്തും വീഡിയോ പുറത്ത്


 വന്യമൃഗങ്ങളെ നേരത്തെ കണ്ടിരുന്നത് ജംഗിള്‍ സഫാരിയും മറ്റും നടത്തുമ്ബോഴാണ് എങ്കില്‍ ഈ സോഷ്യല്‍ മീഡിയാ കാലത്ത് അവയുടെ അനേകം ചിത്രങ്ങളും വീഡിയോകളുമാണ് വൈറലാവുന്നത്.

ചിലതൊക്കെ കാണുമ്ബോള്‍ നമുക്ക് തീര്‍ത്തും വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നും. അത്തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇതും. നമുക്കറിയാം, കാട്ടിലെ രാജാവാണ് സിംഹം എന്നാണ് പറയുന്നത്. സിംഹത്തെയും പുലിയേയും ഒന്നും പേടിക്കാത്ത മനുഷ്യര്‍ വളരെ വളരെ ചുരുക്കം തന്നെ ആയിരിക്കും.

അവിടെയാണ് ഒരു യുവതി ഒരു സിംഹത്തിന് തൊട്ടരികില്‍ ഇരിക്കുന്നത്. തൊട്ടരികില്‍ ഇരിക്കുന്നു എന്ന് മാത്രമല്ല, അതിനടുത്തിരുന്ന് അതോടൊപ്പം ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. rak_zoo ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരിക്കുന്നത്.

യുണൈറ്റഡ് അറബ് എമിറേറ്റിലെ റാസല്‍ ഖൈമയിലാണ് ഈ മൃഗശാല സ്ഥിതി ചെയ്യുന്നത്. വീഡിയോ തുടങ്ങുമ്ബോള്‍ തന്നെ ഒരു പ്ലേറ്റില്‍ സൂക്ഷിച്ചിരിക്കുന്ന മാംസക്കഷ്ണങ്ങള്‍ സിംഹം കഴിക്കുന്നത് കാണാം. ഒപ്പം തന്നെ സമീപത്തിരിക്കുന്ന യുവതിയും അതേ പാത്രത്തില്‍ നിന്നും തന്റെ ഭക്ഷണം എടുത്ത് കഴിക്കുന്നു.

യുവതിയും സിംഹവും തമ്മില്‍ വളരെ ദൂരം ഒന്നും തന്നെയില്ല, തൊട്ടടുത്താണ് ഇരിക്കുന്നത്. എങ്കിലും യുവതിയുടെ മുഖത്ത് പേടിയോ പരിഭ്രമമോ ഒന്നും തന്നെ കാണാനില്ല എന്നതും ശ്രദ്ധേയമാണ്. ഏതായാലും നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

ഭയപ്പെടുത്ത വീഡിയോ തന്നെ എന്നാണ് മിക്കവരും ഇതിന് കമന്റ് നല്‍കിയിരിക്കുന്നത്. എന്നാലും ഇതെങ്ങനെ സാധിച്ചു എന്ന് കാണുന്നവര്‍ക്ക് സംശയം തോന്നും എന്ന കാര്യവും ഉറപ്പാണ്.

Post by @malayali.speaks
View on Threads

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.