മോട്ടോര്‍ സൈക്കിളിന് പിന്നില്‍ പുള്ളിപ്പുലിയെ കെട്ടിത്തൂക്കി ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച് യുവാവ്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ബഗിവലു ഗ്രാമത്തില്‍ മുത്തു എന്നയാളാണ് 9 മാസം പ്രായം തോന്നിക്കുന്ന പുള്ളിപ്പുലിയ മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിട്ട് യാത്ര ചെയ്തത്.
പുലിയെ കാട്ടില്‍ വിടാനാണ് ഇങ്ങനെ ചെയ്തത് എന്നാണ് യുവാവിന്റെ വിശദീകരണം.
കൃഷിയിടത്തില്‍ എത്തിയ പുലി, തന്നെ ആക്രമിക്കാന്‍ വന്നപ്പോഴാണ് സ്വയം രക്ഷയ്ക്ക് വേണ്ടി കെട്ടിയിട്ടത് എന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. മോട്ടോര്‍ സൈക്കിളില്‍ പുലിയെ കെട്ടിയിട്ട് വനം വകുപ്പ് ഓഫീസില്‍ എത്തിക്കുകയായിരുന്നു. പുലിയുമായുള്ള മല്‍പ്പിടിത്തതില്‍ ഇയാളുടെ കൈയ്ക്ക് പരിക്കേറ്റു.
പുലിയെ കെട്ടിയിട്ടതിന് പിന്നില്‍ ദുരുദ്ദേശമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. പുലിക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളില്‍ എങ്ങനെ ഇടപെടണം എന്നതിനെ കുറിച്ച് മുത്തുവിന് കൗണ്‍സിലിങ് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
கர்நாடகா : தன்னை தாக்கிய சிறுத்தையின் கால்களை கட்டி பைக்கில் தூக்கி வந்து வனத்துறையினரிடம் ஒப்படைத்த இளைஞர்!#Hassan #leopard #karnatakaNews pic.twitter.com/7F121BGmGA