ചെടികള്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇന്ന് അധികവും. അതിനാല്‍ തന്നെ തങ്ങള്‍ക്ക് സാധിക്കും പോലെ വീടിനകത്തും പുറത്തും എല്ലാം അവര്‍ ചെടികള്‍ നട്ടുവളര്‍ത്താറുണ്ട്.
ചെറിയ ചെറിയ പാത്രങ്ങളില്‍ വരെ ഇന്ന് ആളുകള്‍ എന്തെങ്കിലും ചെടികള്‍ നട്ടു വളര്‍ത്തുന്നത് കാണാം. എന്നാല്‍, സ്വന്തം തലയില്‍ ചെടികള്‍ വളര്‍ത്തുന്ന ആളുകളെ കണ്ടിട്ടുണ്ടോ? ഇവിടെ അങ്ങനെ ഒരാളുണ്ട്.
എന്നാല്‍, അയാളുടെ പേരോ അയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ഒന്നും ലഭ്യമല്ല. വൈറലായ ഒരു വീഡിയോയില്‍ താൻ എങ്ങനെയാണ് തന്റെ തലയില്‍ ചെടികള്‍ നട്ടു വളര്‍ത്തിയത് എന്ന് വിശദീകരിക്കുകയാണ് ഇയാള്‍. താൻ പറയുന്നത് ശരിയാണ് എന്ന് തെളിയിക്കുന്നതിന് വേണ്ടി തന്റെ തലയില്‍ വളര്‍ത്തിയിരിക്കുന്ന ചെടികള്‍ അയാള്‍ കാണിച്ചും കൊടുക്കുന്നുണ്ട്. നാല് വര്‍ഷമായി താൻ ഇങ്ങനെ തലയില്‍ ചെടികള്‍ വളര്‍ത്തുന്നുണ്ട് എന്നാണ് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്.
ഇയാളുടെ തല കണ്ടാല്‍ പച്ച നിറത്തില്‍ കളര്‍ ചെയ്തിരിക്കുന്ന മുടിയാണോ എന്ന് പോലും സംശയം തോന്നിയേക്കാം. സാധാരണ ഏതൊരു പാത്രത്തിലും വളര്‍ത്തുന്ന ചെടികള്‍ക്ക് ചെയ്യുന്നത് പോലെ തന്നെ വെള്ളം ഒഴിച്ചാണ് താൻ തന്റെ തലയിലെ ചെടികള്‍ വളര്‍ത്തിയിരിക്കുന്നത് എന്നും ഇയാള്‍ പറയുന്നു. മാത്രമല്ല, തലയില്‍ വളര്‍ത്തുമ്ബോള്‍ മണ്ണൊന്നും ആവശ്യമില്ല. വെള്ളം മാത്രം ഒഴിച്ച് കൊടുത്താല്‍ മതി എന്നാണ് പറയുന്നത്.
അതുപോലെ തന്നെ, തലയോട്ടിലേക്ക് വേര് പടരുന്ന സമയത്ത് ചെടികള്‍ ഇളക്കി മാറ്റണം എന്നും പറയുന്നു. ഇങ്ങനെ ഇളക്കി മാറ്റുമ്ബോള്‍ വലിയ വേദന തോന്നാറുണ്ട് എന്നും ചിലപ്പോള്‍ രക്തം പോലും വരാറുണ്ട് എന്നും ഇയാള്‍ പറയുന്നുണ്ട്. എന്തൊക്കെ തരം വിചിത്രമായ ആളുകളാണ് ലോകത്ത് അല്ലേ?