മലയാളികള്‍ക്ക് എളുപ്പത്തില്‍ ജോലി ലഭിക്കുന്നൊരു തൊഴില്‍ വിപണി ഇന്നും ഗള്‍ഫ് നാടുകളാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള തൊഴിലന്വേഷണം വര്‍ധിച്ചിട്ടുണ്ടെങ്കിലും, യൂറോപ്പിലേക്ക് എത്തിച്ചേരാനുള്ള നിയമ നടപടികളും ഭാഷ പ്രശ്നങ്ങളും പോലുള്ള തടസങ്ങള്‍ ഗള്‍ഫ് നാടുകളില്ല.
ശക്തമായ മലയാളി സമൂഹത്തിന്റെ സാന്നിധ്യം തന്നൊണ് മലയാളി രണ്ടാം വീടൊരു പോലൊരു സ്ഥാനം ഗള്‍ഫ് നാടുകള്‍ക്ക് നല്‍കാൻ കാരണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് യുഎഇയില്‍ ചില മികച്ച അവസരങ്ങള്‍ തുറന്നിട്ടുണ്ട്.
കേരള സര്‍ക്കാറിന് കീഴിലുള്ള ആദ്യത്തെ റിക്രൂട്ട്‌മെന്റ് ഏജൻസികളിലൊന്നാണ് ഓവര്‍സീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കണ്‍സള്‍ട്ടന്റ്സ് (ഒഡിഇപിസി) വഴി നിരവധി റിക്രൂട്ട്മെന്റുകള്‍ വിദേശ രാജ്യങ്ങളിലേക്ക് നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒഡിഇപിസി നടക്കുന്ന മൂന്ന് റിക്രൂട്ട്മെന്റുകളുടെ വിശദാംശങ്ങളാണ് ചുവടെ കൊടുക്കുന്നത്. പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ്ടു ആണ് മൂന്ന് ജോലിയുടെയും പൊതുവായ വിദ്യാഭ്യാസ യോഗ്യത. ജോലിയുടെ വിശദാശങ്ങളും എങ്ങനെ അപേക്ഷിക്കമെന്നും നോക്കാം.
ഐടിവി ഡ്രൈവര്‍
യുഎഇയിലേക്കാണ് ഐടിവി ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. പോര്‍ട്ടില്‍ ജോലി ചെയ്ത് പരിചയമുള്ള യുഎഇ ലൈസന്‍സുള്ളവരെയാണ് ഈ ഒഴിവിലേക്ക് തിരയുന്നത്. പോര്‍ട്ടില്‍ ജോലി ചെയ്യാത്ത ടെയ്‌ലര്‍ ഓടിച്ച് പരിചയമുള്ള യുഎഇ ലൈസന്‍സുള്ളവര്‍ക്കും അപേക്ഷിക്കാം. ജിസിസി ലൈസന്‍സ് കയ്യിലുള്ളവര്‍ക്കും അപേക്ഷിക്കാം. ലെവല്‍1 ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവ് ആവശ്യമാണ്.
പ്രായ പരിധി 25 വയസിനും 41 വയസിനും ഇടയിലാണ്. മാസത്തില്‍ 1950 യുഎഇ ദിര്‍ഹമാണ് ഐടിവി ഡ്രൈവര്‍ തസ്തികയുടെ ശമ്ബളം. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയല്‍ ഇന്നത്തെ വിനിമയ നിരക്ക് പ്രകാരം 43,670 രൂപ വരും. താമസ സൗകര്യം, യാത്ര മെഡിക്കല്‍, വിസ, യുഎഇ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും.
2 വര്‍ഷത്തിലൊരിക്കല്‍ വിമാന ടിക്കറ്റും തൊഴിലാളിക്ക് കമ്ബനി നല്‍കും. ഒറിജിനല്‍ പാസ്‌പോര്‍ട്ട്, ലൈസന്‍സ്, പാസ്പോര്‍ട്ട് ഫോട്ടോ, ജോലി പരിചയമുണ്ടെങ്കില്‍ ഇതിന്റെ രേഖ എന്നിവ അപേക്ഷകന് ആവശ്യമാണ്.
ക്ലീനര്‍- പുരുഷന്മാര്‍
ക്ലീനര്‍ തസ്തികയിലേക്ക് പുരുഷന്മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. 50 ഓളം ഒഴിവുകളുണ്ട്. ഹൈസ്കൂള്‍ വിദ്യാഭ്യാസമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗത. ഇംഗ്ലീഷ് അടിസ്ഥാന അറിവ് ആവശ്യമാണ്. 11 മണിക്കൂറും ജോലിയും 1 മണിക്കൂര്‍ ഇടവേള എന്ന തരത്തിലാണ് ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്.
ആഴ്ചയില്‍ 6 ദിവസം ജോലി ചെയ്യണം. 850 ദിര്‍ഹമാണ് മാസ ശമ്ബളം. 19,035 രൂപ മാസം ലഭിക്കും.
താമസ സൗകര്യം, യാത്ര മെഡിക്കല്‍, വിസ, യുഎഇ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. 2 വര്‍ഷത്തിലൊരിക്കല്‍ വിമാന ടിക്കറ്റും തൊഴിലാളിക്ക് കമ്ബനി നല്‍കും.
ടാലി ക്ലര്‍ക്ക്
വെയര്‍ഹൗസില്‍ സുരക്ഷിതമായ രീതിയില്‍ ചരക്ക് കൈകാര്യം ചെയ്യുന്നതിനും അളക്കുന്നതിനും പാക്കിംഗ് തുടങ്ങിയ ജോലിയാണ് ടാലി ക്ലര്‍ക്കിന്റെ ഉത്തരവാദിത്വം. വെയര്‍ഹൗസുകളില്‍ 2-3 വര്‍ഷം ടാലി ക്ലര്‍ക്കായി ജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാം. ജോലിയെ പറ്റിയുള്ള അറിവ്, മികച്ച ആശയ വിനിമയ കിഴിന് എന്നിവയാണ് ഉദ്യോഗാര്‍ഥിക്ക് ആവശ്യം. മാസത്തില്‍ 2,000 ദിര്‍ഹം അതായത് 44,790 രൂപ ശമ്ബളം ലഭിക്കും. 11 മണിക്കൂര്‍ ജോലി + 1 മണിക്കൂര്‍ ഇടവേള എന്നതാണ് ജോലിയുടെ സമയക്രമം.
6 ദിവസം ആഴ്ചയില്‍ ജോലി ചെയ്യണം.താമസ സൗകര്യം, യാത്ര മെഡിക്കല്‍, വിസ, യുഎഇ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. 2 വര്‍ഷത്തിലൊരിക്കല്‍ വിമാന ടിക്കറ്റും തൊഴിലാളിക്ക് കമ്ബനി നല്‍കും.
എങ്ങനെ അപേക്ഷിക്കാം
താല്‍പ്പര്യമുള്ളവര്‍, ബയോഡാറ്റയും പാസ്പോര്‍ട്ടിന്റെ പകര്‍പ്പും jobs@odepc.in എന്ന വിലാസത്തില്‍ 2023 ഓഗസ്റ്റ് 3-നോ അതിന് മുൻപോ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.