Click to learn more 👇

ഫോണില്‍ അശ്ലീല വീഡിയോ കാണാന്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ചു; വയനാട്ടില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍


 പോക്‌സോ കേസില്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകന്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ സ്വദേശി താഴംപറമ്ബില്‍ ജി എം ജോണി(50)യെയാണ് മേപ്പാടി പോലീസ് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഫോണില്‍ അശ്ലീല വീഡിയോ കാണാന്‍ വിദ്യാര്‍ഥിനികളെ ഇയാള്‍ നിര്‍ബന്ധിച്ചതായാണ് പരാതി.

വൈകുന്നേരം സ്‌കൂള്‍ വിട്ടതിന് ശേഷം അഞ്ച് വിദ്യാര്‍ഥിനികള്‍ നേരിട്ട് മേപ്പാടി പോലീസ് സ്റ്റേഷനിലെത്തി അധ്യാപകനെതിരെ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരത്തേ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലും പോക്സോ കേസുണ്ടായിരുന്നു.

കൂടുതല്‍ പരാതികളുണ്ടോ എന്നറിയാന്‍ ബാക്കിയുള്ള കുട്ടികളുടെ മൊഴികള്‍ ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചു. സ്‌കൂളിലെ കുട്ടികള്‍ക്കായി കൗണ്‍സിലിംഗ് നല്‍കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതിനിടെ, ഇയാളെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉത്തരവിട്ടു. അനന്തര നടപടികള്‍ സ്വീകരിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.