ഇടുക്കി: വണ്ടിപ്പെരിയാറില്‍ പ്രവാസിയുടെ ഭാര്യയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സുഹൃത്തിന്റെ ഭാര്യയുടെ ഭീഷണിയെന്ന് കുടുംബം.
അയ്യപ്പൻകോവില്‍ സ്വദേശിയായ ശ്രീദേവി ഈ മാസം ഒന്നിനാണ് ജീവനൊടുക്കിയത്. യുവതിയുടെ ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.
യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ശ്രീദേവിയും മക്കളും ഭര്‍തൃവീട്ടിലായിരുന്നു താമസം. യുവതി സ്വന്തം വീട്ടില്‍ വരുമ്ബോള്‍, സുഹൃത്തായ പ്രമോദിന്റെ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തിരുന്നത്. ഇയാളുടെ ഭാര്യ സ്മിത വിദേശത്താണ്. ഇരുവരും തമ്മിലുള്ള ബന്ധത്തെ സ്മിത സംശയിച്ചിരുന്നെന്നും ഇടയ്ക്കിടെ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് സൂചന.
പല ആവശ്യങ്ങള്‍ പറഞ്ഞ് പ്രമോദ്, ശ്രീദേവിയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മരിക്കുന്നതിന് മുമ്ബ് ശ്രീദേവി സ്വര്‍ണം പണയം വച്ചിരുന്നു. ഈ തുക എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല. പ്രമോദ് തന്നെയായിരിക്കാം ഇത് കൈക്കലാക്കിയതെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു.