ഷിംല: ഉത്തരേന്ത്യയില്‍ നാശം വിതയ്ക്കുകയാണ് പേമാരി. ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്
മണ്ടി - കുളു ദേശീയപാത അടച്ചിരിക്കുകയാണ്. പ്രദേശത്തെ ഒരു പാലം ഒലിച്ചുപോയ റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നു. മണാലിയില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഒലിച്ചുപോയി. ബിയാസ് നദിയിലെ വെള്ളപ്പൊക്കത്തിലാണ് കാറുകള്‍ പെട്ടുപയോത്. പഞ്ചാബിലെ ഹോഷിയാര്‍പൂരിലും കനത്ത മഴയാണ്. വീടുകളില്‍ വെള്ളം കയറി. റോഡില്‍ വൻ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ മുതല്‍ പഞ്ചാബില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.
#WATCH | Himachal Pradesh: In a late-night rescue operation, NDRF team rescued 6 people who were stranded in the Beas River near Nagwain village in Mandi district due to the rise in the water level of the river following incessant rainfall in the state.
(Visuals: NDRF) pic.twitter.com/RQMlHKnBUV
അതേസമയം ഹിമാചലില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ ഏവരെയും മരവിപ്പിക്കുന്നതാണ്. പിടിഐ പുറത്തുവിട്ട ഒരു ദൃശ്യത്തില്‍ ഉരുള്‍പൊട്ടി വരുന്നതും വഴിയിലുള്ള വീടുകളെല്ലാം അതിവേഗം ഒലിച്ചുപോകുന്നതിന്റെ ഭീകരത ദൃശ്യമാകുന്നുണ്ട്.
വെള്ളപ്പാച്ചില്‍ കടന്നുപോയിടത്ത് പിന്നീട് ഒരു വീടിരുന്നതിന്റെ ലക്ഷണം പോലുമുണ്ടായിരുന്നു. മരങ്ങളും കമ്ബുകളും കല്ലുകളുമടക്കം എല്ലാം ഒലിച്ചുപോകുന്നതായിരുന്നു ഞെട്ടിക്കുന്ന വീഡിയോയില്‍. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ തുനാഗ് മേഖലയില്‍ മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങളാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഹിമാചലിലെ സോളൻ ജില്ലയിലെ ചേവ ഗ്രാമത്തില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങളും ഭയപ്പെടുത്തുന്നതാണ്.
Visuals of a flash flood hitting Thunag area of Himachal Pradesh's Mandi district.
Amid incessant rainfall lashing the hill state, Solan received 135 mm of rain on Sunday, breaking a 50-year-old record of 105 mm of rain in a day in 1971, while Una received the highest rainfall… pic.twitter.com/Tl1iM6poVc
അതേസമയം, ജമ്മുകശ്മീരില്‍ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ജമ്മുകശ്മീരിലെ ഡോഡയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഉത്തരേന്ത്യയില്‍ വ്യാപക മഴ തുടരുകയാണ്. ജമ്മുകശ്മീരിലെ ദേശീയപാത 44 ന്‍റെ ഒരു ഭാഗം തകര്‍ന്നു. ഛാബ സെരിയിലെ നന്ദിയോട് ചേര്‍ന്ന ഭാഗത്താണ് റോഡ‍് തകര്‍ന്നത്. ദില്ലിയിലെ കനത്ത മഴയില്‍ നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. പലയിടത്തും ഗതാഗതം താറുമാറായ അവസ്ഥയിലാണ്.
കനത്ത മഴയെത്തുടര്‍ന്ന് ദില്ലിയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ്. ഇന്നും നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. 24 മണിക്കൂറിനിടെ രാജസ്ഥാനില്‍ മഴക്കെടുതിയില്‍ നാല് പേര്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. രാജസ്ഥാനിലെ രാജ്സമന്ദ്, ജലോര്‍, പാലി, അജ്മീര്‍, അല്‍വാര്‍, ബൻസ്വാര, ഭരത്പൂര്‍, ഭില്‍വാര, ബുണ്ടി, ചിത്തോര്‍ഗഡ്, ദൗസ, ധൗല്‍പൂര്‍, ജയ്പൂര്‍, കോട്ട എന്നിവയുള്‍പ്പെടെ ഒമ്ബതിലധികം ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.
VIDEO | Cloudburst triggers landslide in Chewa village of Himachal Pradesh's Solan district. pic.twitter.com/3vp5iFKFYU