സോഷ്യല്‍ മീഡിയയില്‍ ലൈക്കും ഷെയറും കിട്ടാൻ വേണ്ടി എന്ത് അപകടമുള്ള കാര്യവും ചെയ്യുന്നവര്‍ ഇന്നുണ്ട്. അതുകൊണ്ട് തന്നെ അതിന്റെ പേരില്‍ നിരവധി അപകടങ്ങള്‍ക്കും നാം സാക്ഷ്യം വഹിക്കാറുണ്ട്.
അത്തരം നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും നാം കാണുന്നത്. എന്നിട്ടും അത്തരം പ്രവൃത്തികള്‍ക്ക് ഒരു കുറവും ഇല്ല. അതുപോലെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിലും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഒരു ട്രെയിൻ ട്രാക്കില്‍ കൂടി കടന്നു പോകുമ്ബോള്‍ റെയില്‍വേ ട്രാക്കിന്റെ അടിയില്‍ കിടക്കുന്ന ഒരാളെയാണ് കാണുന്നത്.
യാതൊരു ടെൻഷനോ പേടിയോ കൂടാതെ കയ്യും തലയ്‍ക്ക് പിറകില്‍ വച്ച് വിശ്രമിക്കുന്ന ആളെയാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. കാണുന്നവരില്‍ പേടിയുണ്ടാക്കുന്നതാണ് വീഡിയോ. അയാളുടെ ജീവൻ തന്നെ അപകടത്തിലാണല്ലോ എന്ന് കാണുന്ന ആര്‍ക്കും പേടി തോന്നും.
വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പില്‍ ഈ വൈറല്‍ വീഡിയോ എവിടെ നിന്നുള്ളതാണ് എന്ന് തനിക്ക് അറിയില്ല. എന്നാല്‍, ആളുകള്‍ ഇതുപോലെ ഉള്ള വീഡിയോകള്‍ ഉണ്ടാക്കുന്നുണ്ട്. അത് തികച്ചും തെറ്റാണ്. റെയില്‍വേ പൊലീസ് ഇതിനെതിരെ ശക്തമായ നടപടി തന്നെ എടുക്കണം. അങ്ങനെയാണെങ്കിലെ ഭാവിയില്‍ ഇത്തരം കാര്യം ചെയ്യുന്നതിന് മുമ്ബ് ഒര് നൂറു തവണ ചിന്തിക്കൂ എന്നും കുറിച്ചിട്ടുണ്ട്. അതുപോലെ ഇത് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ആള്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെയും റെയില്‍വേ മന്ത്രാലയത്തെയും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സിനെയും എല്ലാം ടാഗ് ചെയ്തിട്ടുണ്ട്.
वायरल वीडियो कहां का है यह तो पता नहीं लेकिन लोग इस तरह वीडियो बना रहे हैं जो सरासर गलत है ऐसे लोगों के खिलाफ रेलवे पुलिस को कड़ी कार्रवाई करनी चाहिए ताकि भविष्य में ऐसा करने से पहले सौ बार सोचे @RPF_INDIA @AshwiniVaishnaw @RailMinIndia pic.twitter.com/VmqAvN3yYw
— ABHISHEK NAREDA (@NaredaAbhishek) July 1, 2023
വളരെ പെട്ടെന്ന് തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ കണ്ടവരില്‍ വലിയ രോഷം തന്നെ ഉണ്ടായിട്ടുണ്ട്. എന്തിനാണ് ഇത്ര അപകടകരമായ കാര്യങ്ങള്‍ ആളുകള്‍ ചെയ്യുന്നത് എന്നും പലരും ചോദിച്ചു.