Click to learn more 👇

അടിവസ്ത്രത്തില്‍ പാക്കറ്റുകളിലാക്കി ഒളിപ്പിച്ചത് രണ്ടേകാല്‍ കിലോ സ്വര്‍ണം; ദമ്ബതികളുടെ പദ്ധതി പാളിയതിങ്ങനെ


 മലപ്പുറം: അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച ദമ്ബതികള്‍ അറസ്റ്റില്‍. മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ അമീര്‍, ഭാര്യ സഫ്ന എന്നിവരാണ് അറസ്റ്റിലായത്

ശരീരത്തിലും അടിവസ്ത്രത്തിലുമായി രണ്ടേകാല്‍ കിലോ സ്വര്‍ണമാണ് ഇവര്‍ കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് IX 398 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഇവര്‍ എത്തിയത്. ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

അമീര്‍ തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളില്‍ നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും, സഫ്ന തന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പാക്കറ്റില്‍ നിന്നും 1104 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. കേസില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.

കള്ളക്കടത്തുസംഘം രണ്ടുപേര്‍ക്കും 50000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ഈ ദമ്ബതികള്‍ തങ്ങളുടെ കുട്ടിയോടൊത്ത് ജിദ്ദയില്‍ നിന്നും തിരിച്ചു വരുമ്ബോഴാണ് കള്ളക്കടത്തിന് ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വര്‍ണം കടത്താനാണ് ദമ്ബതികള്‍ ശ്രമിച്ചത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.