Click to learn more 👇

മകളെ ശല്യം ചെയ്യുന്നതിന് മുന്നറിയിപ്പ് നല്‍കിയ അച്ഛനെ പാമ്ബിനെക്കൊണ്ട് കടിപ്പിക്കാന്‍ ശ്രമം, പ്രതി പിടിയില്‍


 തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗൃഹനാഥനെ പാമ്ബിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമം. പ്രതി പൊലീസ് പിടിയില്‍. കിച്ചു എന്ന ഗുണ്ട് റാവു ആണ് പൊലീസിന്റെ പിടിയിലായത്.

മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കാട്ടക്കടയില്‍ ആണ് സംഭവം നടന്നത്. അമ്ബലത്തിൻ കാല രാജുവിനെ ആണ് കിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

രാജുവിന്റെ മകളുടെ പിന്നാലെ കിച്ചു കുറച്ച്‌ നാളുകളായി ഉണ്ടായിരുന്നു. രാജുവിന്‍റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. പെണ്‍കുട്ടിയെ ശല്യം ചെയ്ത കിച്ചുവിനെ രാജു നേരില്‍ കണ്ട് സംസാരിച്ച്‌ ഇതാവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതില്‍ വൈരാഗ്യം തോന്നിയ കിച്ചു ഇദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 

ജനലിലൂടെ രാജുവിന്‍റെ മുറിയിലേക്ക് പ്രതി പാമ്ബിനെ എറിയുകയായിരുന്നു. പാമ്ബിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ കാട്ടക്കട പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.