Click to learn more 👇

ഉദ്ഘാടനത്തിനെത്തിയ തമന്നയ്ക്കു നേരെ ചാടി വീണ് ആരാധകൻ; വിഡിയോ കാണാം


 കൊല്ലത്ത് കട ഉദ്ഘാടനത്തിനെത്തിയ തെന്നിന്ത്യൻ നടി തമന്നയ്ക്കു നേരെ ചാടി വീണ് ആരാധകൻ.

ഉദ്ഘാടനത്തിനു േശഷം വേദിയിൽ നിന്നും നടി ഇറങ്ങി വരുന്നതിനിടെയാണ് ബാരിക്കേഡിനു മുകളിലൂടെ ഒരു യുവാവ് നടിയുടെ മുന്നിലേക്കു ചാടിയത്. തമന്നയുടെ മുന്നിലെത്തിയ യുവാവ് അവരോട് അനുവാദം ചോദിക്കാതെ കൈ പിടിക്കുകയും ചെയ്തു.

എന്നാൽ സാഹചര്യം മനസ്സിലാക്കി യുവാവിനോട് സ്നേഹത്തോടു കൂടി പെരുമാറുന്ന തമന്നയെ വിഡിയോയിൽ കാണാം. നടിയുടെ അനുവാദമില്ലാെത കയ്യിൽ പിടിച്ച യുവാവിനെ അവിടെയുണ്ടായിരുന്ന ബൗൺസർമാർ പെട്ടന്നു തന്നെ തള്ളി നീക്കി. യുവാവിന് ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തമന്ന ഒരിഷ്ടക്കേടും പ്രകടമാക്കാതെ ആ ആഗ്രഹവും സാധിച്ചു കൊടുക്കുകയായിരുന്നു.

തമന്നയുടെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തുവരുന്നത്. അതേസമയം യുവാവിനു നേരെ വലിയ വിമർശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. 

ഒരാളോട് അനുവാദം ചോദിക്കാതെ കയ്യിൽ പിടിക്കുന്നത് തെറ്റാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് അവിടെ സംഭവിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.