Click to learn more 👇

മക്കള്‍ മുങ്ങിതാഴ്ന്നത് പിതാവിന്റെ കണ്‍മുന്നില്‍; നടുക്കത്തില്‍ കോട്ടോപ്പാടം, പോസ്റ്റ്‌മോര്‍ട്ടം ഇന്ന്


 

മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ വീണ് മരിച്ച സഹോദരിമാരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

പാലക്കാട് ജില്ലാ ആശുപത്രിയിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക. കോട്ടോപ്പാടം അക്കരവീട്ടില്‍ റഷീദിന്റെ മക്കളായ റമീഷ, നാഷിദാ, റിൻഷി എന്നിവര്‍ ഇന്നലെയാണ് ഭീമനാടുള്ള പെരുങ്കുളത്തില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്. മൂവരുടെയും അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് കോട്ടോപ്പാടം എന്ന ഗ്രാമം .

കോട്ടോപ്പാടം അക്കര റഷീദിന്റെ മക്കളായ നാഷിദ (28), റമീസ ഷഹനാസ് (23), റിൻഷ അല്‍ത്താജ് (18) എന്നിവരാണ് മരിച്ചത്. കോട്ടേപ്പാടം പത്തംഗം വാര്‍ഡിലെ ഭീമനാട് ഭാഗത്തെ പെരുങ്കുളത്തിലാണ് സംഭവം കുളിക്കുന്നതിനിടെ കാല്‍ വഴുതി വീണ സ്ഹോദരിയെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേരും മുങ്ങിത്താഴുകയായിരുന്നു.

ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന കുട്ടി വിവരം അറിയിച്ച്‌ എത്തിയ നാട്ടുകാരും അഗ്നി രക്ഷാ സേനയും ചേര്‍ന്ന് മൂന്ന് പേരെയും വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 53ാം മൈല്‍ സ്വദേശി പട്ടിശ്ശേരി ഷാഫിയുടെ ഭാര്യയാണ് നഷീദ. റമീസ ഷഹനാസിൻ്റെ ഭര്‍ത്താവ് പറ്റാനിക്കാട് സ്വദേശി അബ്ദു റഹ്മാനാണ്. കോട്ടേപ്പാടം പത്തംഗം വാര്‍ഡിലെ ഭീമനാട് ഭാഗത്തെ പെരുങ്കുളത്തിലാണ് സംഭവം. കുളിക്കുന്നതിനിടെ കാല്‍ വഴുതി വീണ സ്ഹോദരിയെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേരും മുങ്ങിത്താഴുകയായിരുന്നു.

അച്ഛൻ റഷീദ് വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കെയാണ് അപകടം നടന്നത്. അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്ന് പേരെയും വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. ഒരേക്കറോളം വിസ്തൃതിയുള്ള വലിയ കുളമാണ് ഇത്. പതിവായി ആളുകള്‍ കുളിക്കാനെത്തുന്നതാണ് ഇവിടെ. ഓണം അവധിക്ക് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു റിൻഷയും നാഷിദയും. അപകടം നടന്ന കുളം അല്‍പ്പം ഉള്‍പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വിവരം നാട്ടുകാര്‍ അറിയുമ്ബോഴേക്കും സമയം ഏറെ വൈകിയിരുന്നു. മൂന്ന് പേരെയും ചെളിയില്‍ മുങ്ങിത്താഴ്ന്ന നിലയില്‍ നിന്നാണ് കരക്കെത്തിച്ചത്.

മക്കള്‍ മുങ്ങിത്താഴുന്നത് കണ്ട് എന്ത് ചെയ്യുമെന്നറിയാതെ പിതാവ് സ്തബ്ധനായി പോയെന്നും അലറിവിളിക്കാൻ പോലും ശബ്ദം പുറത്തേക്ക് വന്നില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഒരു ഏക്കറോളം വിസ്തൃതിയുള്ളതാണ് ഈ കുളം. അപകടം നടന്ന് അര മണിക്കൂറോളം കഴിഞ്ഞാണ് സ്ഥലത്തേക്ക് ആളുകളെത്തിയത്. കുളം ജനവാസ മേഖലയില്‍ നിന്ന് ഉള്ളിലായതിനാല്‍ അപകട വിവരം പുറത്തറിയാൻ വൈകിയെന്നും വാര്‍ഡംഗം പറഞ്ഞു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.