Click to learn more 👇

പോലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു


 

കാസര്‍ഗോഡ്: കുമ്ബളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു.

അംഗഡിമൊഗര്‍ ജിഎച്ച്‌എസ്‌എസ്സിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഫര്‍ഹാസ് ( 17 ) ആണ് മരിച്ചത്. കാസര്‍ഗോഡ് കുമ്ബളയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്‌അപകടമുണ്ടായത്.

മംഗളൂരുവില്‍ ചികിത്സയിലിരിക്കെയാണ്‌ മരണം. കുമ്ബള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നല്‍കി.

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. നാല് വിദ്യാര്‍ത്ഥികളാണ് കാറിലുണ്ടായിരുന്നത് വാഹനപരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പൊലീസ് പിന്തുടരുന്നതിനിടെ ഫര്‍ഹാസ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ വാഹനം പൊലീസ് പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടത്തില്‍ ഫര്‍ഹാസിന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.