Click to learn more 👇

ബസിലെ സീറ്റിനടിയിലൂടെയുള്ള യുവാവിന്റെ 'പ്രവര്‍ത്തി' വീഡിയോ പകര്‍ത്തി മറ്റൊരു പെണ്‍കുട്ടി, യുവാവ് കുടുങ്ങി; വീഡിയോ


 കണ്ണൂര്‍ : ബസില്‍ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ പയ്യന്നൂരില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.

ചെറുകുന്ന് സ്വദേശി ആര്‍. അരുണ്‍ കുമാറാണ് കസ്റ്റഡിയിലുള്ളത്. മാട്ടൂല്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ വെച്ചാണ് യുവാവ് പെണ്‍കുട്ടികളോട് മോശമായ രീതിയില്‍ പെരുമാറിയത്. രണ്ട് യുവതികളിലിരുന്ന സീറ്റിന് പിറകിലായിരുന്നു അരുണ്‍കുമാറിന്റെ സീറ്റ്. 

തന്റെ മുമ്ബിലെ സീറ്റിന് അടിയിലൂടെ കൈയ്യിട്ടാണ് ഇയാള്‍ പെണ്‍കുട്ടികളോട് മോശമായ രീതിയില്‍ പെരുമാറിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട അടുത്ത സീറ്റിലുണ്ടായിരുന്ന മറ്റൊരു യുവതി ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും ബസ് ജീവനക്കാരെ വിവരമറിയിക്കുകയുമായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് യുവാവിനെ പൊലീസില്‍ ഏല്‍പ്പിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.