11 വയസുകാരൻ പറത്തിയ വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന അച്ഛനും മകനും ദാരുണാന്ത്യം. ഇരുവരുടെയും സംസ്കാരത്തിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത മകൻ വിമാനം പറത്തവെ അച്ഛൻ സമീപത്തിരുന്ന് ബിയര്‍ കഴിക്കുന്ന വീഡിയോ പുറത്ത് വന്നു.
അപകടം നടക്കുന്നതിന് തൊട്ടുമുമ്ബുള്ള വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. വൈറലാവുന്ന വീഡിയോയില്‍ മകൻ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. അച്ഛൻ സമീപത്തിരുന്ന് മകന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. അച്ഛൻ ആ സമയത്തെല്ലാം ബിയര്‍ കഴിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ വിമാനം തകര്‍ന്ന് അച്ഛനും മകനും മരിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
42 -കാരനായ ബ്രസീല്‍ സ്വദേശി ഗാരോണ്‍ മയയും അദ്ദേഹത്തിന്റെ മകൻ ഫ്രാൻസിസ്കോ മായയും ആണ് അപകടത്തില്‍ പെട്ടത്. ഇവരുടെ ഏകദേശം 9.9 കോടി വില വരുന്ന സ്വകാര്യ വിമാനമാണ് അപകടത്തില്‍ പെട്ടത്. ഭര്‍ത്താവും മകനും അപകടത്തില്‍ പെട്ട് മരിച്ച് സംസ്കാരം കഴിഞ്ഞ ഉടനെ തന്നെ ഗാരോണിന്റെ ഭാര്യ അന പ്രിഡോണിക്കും ജീവനൊടുക്കി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം റോണ്ടോണിയ നഗരമായ നോവ കോണ്‍ക്വിസ്റ്റയിലെ ഒരു ഫാമിലി ഫാമില്‍ നിന്നാണ് ഗാരോണിന്റെ വിമാനം പറന്നുയര്‍ന്നത്. പിന്നീട്, ഇന്ധനം നിറയ്ക്കാൻ വില്‍ഹേന വിമാനത്താവളത്തില്‍ നിര്‍ത്തി. പിന്നീട്, കാംപോ ഗ്രാൻഡെ എന്ന സ്ഥലത്തേക്ക് തിരികെ വരാനാണ് ഉദ്ദേശിച്ചിരുന്നത്. അവിടെയാണ് മകനും ഭാര്യയും താമസിക്കുന്നത്.
Avião bimotor Beechcraft Baron 58, de matrícula PR-IDE, "caiu matando pai e filho" a Aeronave cair em uma região de mata fechada, na divisa de Rondônia e Mato Grosso. Os destroços da aeronave foram localizados na manhã deste domingo (30) o pecuarista Garon Maia e o filho.🇧🇷 pic.twitter.com/nOEBpVZJup
— D' AVIATION 🇧🇷 (@pgomes7973) August 1, 2023
എന്നാല്‍, അധികം വൈകാതെ വിമാനം അപകടത്തില്‍ പെടുകയായിരുന്നു. വിമാനം കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അച്ഛന്റെയും മകന്റെയും മൃതദേഹം കണ്ടെടുത്തത്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.