ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 60 ആയി. കഴിഞ്ഞ ദിവസം ഷിംലയിലുണ്ടായ മണ്ണിടിച്ചിലില്‍ എട്ട് വീടുകള്‍ ഒലിച്ചുപോയി.
മണ്ണിടിച്ചിലില്‍ വീടുകള്‍ ഒലിച്ചു പോകുന്നതിന്റെ ഭയാനകമായ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.
ആറ് താല്‍ക്കാലിക വീടുകള്‍ ഉള്‍പ്പെടെ കുറഞ്ഞത് എട്ട് വീടുകളെങ്കിലും നിലംപൊത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിംലയിലെ കൃഷ്ണ നഗറില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തില്‍ രണ്ട് മൃതദേഹങ്ങളും കണ്ടെത്തി
വീടുകളില്‍ നിന്ന് ആളുകളെ നേരത്തേ മാറ്റിയിരുന്നതിനാല്‍ വൻദുരന്താണ് ഒഴിവായത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോമിക്കുകയാണ്.
#WATCH | Several houses collapsed in Krishna Nagar area in Himachal Pradesh's Shimla after a landslide took place. Rescue operation underway.
— ANI (@ANI) August 15, 2023
(Video Source: Local; confirmed by Police and administration) pic.twitter.com/qdYvR4C4fx