ഹൃദയാഘാതത്തെ തുടര്‍ന്ന് ആഴ്ചകളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോസ് അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെതുടര്‍ന്നാണ് ആൻമരിയ മരണത്തിന് കീഴടങ്ങിയത്.
സംസ്കാരം ഇരട്ടയാര്‍ പള്ളിയില്‍ നാളെ രണ്ട് മണിക്ക് നടക്കും.
അമൃത ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം വിദഗ്ധ ചികിത്സ നല്‍കിയ ശേഷം കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ ഒന്നാം തീയതി രാവിലെ പള്ളിയില്‍ കുര്‍ബാനക്കിടെയായിരുന്നു ആൻ മരിയക്ക് ഹൃദയാഘാതം ഉണ്ടായത്.
തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സക്കായി അമൃത ആശുപത്രിയില്‍ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിലായിരുന്നു ഇടുക്കിയില്‍ നിന്നും കൊച്ചിയിലേക്ക് അന്ന് ആംബുലൻസിന് വഴിയൊരുക്കിയത്. പിന്നീട് വിദഗ്ധ ചികിത്സക്ക് ശേഷം ജൂലൈ മാസത്തില്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.