പയ്യന്നൂരില്‍ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ അറസ്റ്റില്‍. വേങ്ങാട് പടുവിലായി സ്വദേശി ഹാഷിമിനെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് ആറു മുതലാണ് യുവതി ഹെെപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് എത്തിയത്. അന്ന് മുതല്‍ മാനേജര്‍ ലൈംഗിക താല്‍പര്യത്തോടെ പെരുമാറുകയും അത്തരത്തില്‍ പലതവണ മുതിരുകയും ചെയ്തു എന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.ഇന്ന് രാവിലെ മാനേജര്‍ കടന്നുപിടിച്ചതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.