പ്രമുഖ ബോഡി ബില്‍ഡറും മുൻ മിസ്റ്റര്‍ തമിഴ്നാടുമായിരുന്ന അരവിന്ദ് ശേഖര്‍ (30) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
ബുധനാഴ്ച ദേഹാസ്വസ്ഥ്യം തോന്നിയ അരവിന്ദനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ് ടെലിവിഷൻ താരം ശ്രുതി ഷണ്‍മുഖപ്രിയയാണ് ഭാര്യ.
വര്‍ഷങ്ങളായി ഡേറ്റിങ്ങിലായിരുന്ന ഇരുവരും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. ബോഡ് ബില്‍ഡറും, ഫിറ്റ്‌നെസ് മോഡലും, ഫിറ്റ്‌നെസ് കോച്ചുമായിരുന്ന അരവിന്ദന് സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരാണുള്ളത്.
ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റിയുള്ള അരവിന്ദന്റെ ഓണ്‍ലൈനില്‍ ക്ലാസുകളില്‍ പല പ്രമുഖരും പങ്കെടുത്തിരുന്നു. ഇൻസ്റ്റഗ്രാമില്‍ പതിനാറായിരത്തോളം പേരാണ് അരവിന്ദനെ പിന്തുടരുന്നത്.