പത്തനംതിട്ടയില്‍ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട പരുമലയിലാണ് സംഭവം.
കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നിഗമനം.
ഇവരുടെ ഇളയമകനാണ് അനില്‍കുമാര്‍. ഇവര്‍ തമ്മില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്.
രാവിലെ 8 മണിയോടെയാണ് സംഭവം. വലിയ ബഹളവും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മകൻ അനില്‍കുമാറിനെ വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.