Click to learn more 👇

യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 61 കാരന്‍ പിടിയില്‍; പിടികൂടിയത് DNA പരിശോധന നടത്തി


 

കൊല്ലം: കിളിക്കൊല്ലൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയില്‍.

ചാത്തിനാംകുളം സ്വദേശിയായ വിജയൻ (61) ആണ് പിടിയിലായത്. നാല് മാസം മുമ്ബായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പെണ്‍കുട്ടിയുടെ വീടുമായുള്ള പരിചയം മുതലെടുത്ത് പ്രതി നാലുമാസംമുമ്ബ് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത്‌ അതിക്രമിച്ചുകയറി ബലംപ്രയോഗിച്ച്‌ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. പ്രതിയെ പേടിച്ച്‌ യുവതി ആരോടും പറഞ്ഞിരുന്നില്ല.

എന്നാല്‍ പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. യുവതിയുടെ പരാതിയില്‍ ചോദ്യം ചെയ്തെങ്കിലും പ്രതി വിജയൻ കുറ്റം നിഷേധിച്ചു. പിന്നീട് ഡിഎന്‍എ പരിശോധന നടത്തിയാണ് വിജയന്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചത്.

കിളികൊല്ലൂര്‍ സ്റ്റേഷൻ ഇൻസ്പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്‌. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.